കുട്ടനാട്: കഷ്ടപ്പെട്ട് തരപ്പെടുത്തിക്കൊണ്ട് വരുന്ന കല്യാണങ്ങള്‍ എല്ലാം ഒരു പറ്റം ആളുകള്‍ അപവാദങ്ങള്‍ പറഞ്ഞ് മുടക്കുന്നു. ഇതിന് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഒരു പറ്റം ചെറുപ്പക്കാര്‍ കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു. ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്ത് പുളിന്ചുവട് ജങ്ഷനിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
പ്രദേശത്തെ ചെറുപ്പക്കാരായ യുവാക്കള്‍ക്ക് നിരവധി കല്യാണങ്ങള്‍ വരാറുണ്ടെങ്കിലും പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ മുടങ്ങിപ്പോവുന്നത് പതിവാണ്. സംഭവത്തെ കുറിച്ച് പലരും അന്വേഷിച്ചപ്പോഴാണ് ഇതിന് പിന്നില്‍ നാട്ടിന് പുറത്തെ ചിലരുടെ അടക്കം പറച്ചിലാണ് കല്യാണങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയത്.
ഫ്ളക്സ് ബോര്‍ഡില്‍ പറയുന്നത് ഇങ്ങനെ; കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്… നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്ന കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്. ആളെ തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ പ്രായം, ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കാതെ അത് ഏത് ചെങ്ങാതിയുടെ തന്തയായാലും തള്ളയായാലും വീട്ടില്‍ കയറി തല്ലുന്നതായിരിക്കും. ഫ്ളക്സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ലെങ്കിലും നിലവില്‍ കീറി നശിപ്പിച്ച നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: