പാട്ന : രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ ബിഹാറിലുണ്ടായ സംഘര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ബീഹാര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. സംസ്ഥാനത്ത് മൂന്ന് ദിവസമായി പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം തേടയിരിക്കുന്നത്.
സസാരാമില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ കേന്ദ്രം ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ശനിയാഴ്ച രാത്രിയോടെയാണ് സംഘര്‍ഷം രൂക്ഷമായ പ്രദേശത്ത് ബോബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പരിക്കേറ്റ ആറ് പേര് ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നത്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സസരാമിലെ പരിപാടി റദ്ദാക്കിയിരുന്നു. എന്നാല്‍ നവാഡയിലെ പൊതു പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. നിരോധനാജ്ഞ നില നിന്നിട്ടും സ്ഫോടനമുണ്ടായതിനെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ബിഹാര്‍ ഗവര്‍ണറുമായി കേന്ദ്രമന്ത്രി അമിത് ഷാ സംസാരിച്ചു. സംസ്ഥാനത്തേക്ക് പത്തു കമ്പനി കേന്ദ്രസേനയെ അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സംഘര്‍ഷവുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 1200 പോലീസുകാരെ ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനോടകം എണ്‍പതോളം പേര് അറസ്റ്റിലായെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: