ബെംഗളൂരു : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആര്‍എല്‍വിയുടെ ലാന്‍ഡിങ് പരീക്ഷണം വിജയകരം. സമുദ്രനിരപ്പില്‍ നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട പേടകം സ്വയം ദിശാ നിയന്ത്രണം നടത്തി ഒരു വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങുന്നതായിരുന്നു പരീക്ഷണം. ഇത് വിജയകരമായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒ എയര്‍സ്ട്രിപ്പില്‍ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.40ഓടെ പരീക്ഷണം പൂര്‍ത്തിയായി. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ചിനൂക്ക് ഉപയോഗിച്ചാണ് പേടകത്തെ പൊക്കിയെടുത്തത്.
ഇതോടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമെന്ന ഇന്ത്യയുടെ ലക്ഷ്യമാണ് പൂവണിയുന്നത്. തിരുവനന്തപുരം വിഎസ്എസ്സിയിലെ പ്രത്യേക സംഘമാണ് ആര്‍എല്‍വിയുടെ പിന്നില്‍. പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുന്നതായിരിക്കും ആര്‍എല്‍വി വികസനത്തിലെ അടുത്ത ഘട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: