തിരുവനന്തപുരം: ഫൊക്കാനോയുടെ വേദിയില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തിനെ പരസ്യമായ വിമര്‍ശിച്ചു കൊണ്ട് പ്രസംഗം തുടങ്ങിയത് മുന്‍ മന്ത്രി എം എ ബേബിയാണ്. വേദിയില്‍ സ്തീകളേയില്ല, സദസ്സിലെ മു്ന# നിരയില്‍ ആകെ രണ്ടു സ്ത്രീകള്‍ മാത്രം. ഫൊക്കാന പോലുള്ള സംഘടനയക്ക് ഇത് ചേര്‍ന്നതല്ല. തുല്ല്യത എന്നതൊക്കെ പറയുകയല്ലാത്െ പ്രാവര്‍ത്തികമാക്കുന്നില്ല.ഫൊക്കാനയുടെ കേരള കണ്‍വെഷനില്‍ സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള പുരസ്കാരം പി.എ.മുഹമ്മദ് റിയാസിന് ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന് പിള്ള സമ്മാനിക്കുന്ന ചടങ്ങില്‍ ബേബി പറഞ്ഞു. ഫോക്കാനയുടെ ജനറല്‍സെക്രട്ടറി വനിതയാണെന്ന് ചൂട്ടിക്കാട്ടിയപ്പോള്‍ ‘അവര്‍ പിന്നില്‍ നില്ക്കുകയല്ലേ, അതു തന്നെയാണ് കുഴപ്പം ‘എന്ന മറുപടിയും ബേബി നല്കി.
പിന്നീട് സംസാരിച്ച അബ്ദുള്‍ വഹാബ് എം പി വനിതാ വിഷയത്തില്‍ ബേബിക്ക് മറുപടി നല്‍കിയത് നിങ്ങളുടെ പോളിറ്റ് ബ്യൂറോയില്‍ എത്ര സ്ത്രീകള്‍ ഉണ്ട് എന്ന ചോദ്യമുയര്‍ത്തിയാണ്. ഒന്നല്ലേയുള്ളൂ എന്ന വഹാബ് ചോദിച്ചപ്പോള്‍ രണ്ടുണ്ടെന്ന് ബേബി മറുപടി നല്‍കിയെങ്കിലും വടികൊടുത്ത് അടി മേടിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം.
മുസഌം ലീഗ്കാരനായ വഹാബിന് മറുപടി നല്‍കിയത് മന്ത്രി റിയാസാണ്. നിങ്ങളുടെ പാര്‍ട്ടിയിക്ക് ഇതേവരെ ഒരു വനിതാ എം എല്‍ എ പോലും ഇല്ലാത്തത് ഓര്‍ക്കണം എന്നു പറഞ്ഞ റിയാസ് ഏറ്റവും കൂടുതല്‍ വനിതാ മന്ത്രമാരുള്ള മന്ത്രി സഭ ഇപ്പോഴത്തേതാണെന്നും പറഞ്ഞു.
വനിതാ സമ്മേളനത്തിലും സ്ത്രീ പ്രാതിനിധ്യം ചര്‍ച്ചയായി. രണ്ടു ദിവസത്തെ കണ്‍വന്‍ഷനില്‍ വനിതകള്‍ക്കായി ഒരു മണിക്കൂര്‍ മാത്രം മാറ്റി വെച്ചത് ശരിയല്ലന്നായായിരുന്നു ഉദ്ഘാടക വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവിയുടെ ആക്ഷേപം. അര ദിവസമെങ്കിലും മാറ്റി വെക്കണമായിരുന്നു എന്ന അഭിപ്രായവും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: