Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്‌ട്രമല്ല

എതിരാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഹിന്ദുരാഷ്‌ട്രം ആര്‍ക്കും എതിരായിട്ടുള്ള ഒന്നല്ല. എല്ലാ മതവിശ്വാസങ്ങളെയും മതങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. അത് മതാധിഷ്ഠിത രാജ്യമല്ല. ഹിന്ദുരാഷ്‌ട്രത്തില്‍ ഭരണം രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചാണ് നടക്കുക. മതശാസനകള്‍ അനുസരിച്ചല്ല. അത് ഇസ്ലാമിക രാജ്യംപോലെയോ കമ്യൂണിസ്റ്റ് രാജ്യംപോലെയോ അല്ല. ഇസ്ലാമിക രാജ്യത്തില്‍ ഇസ്ലാമിനല്ലാതെ മറ്റൊരു മതത്തിനും സ്ഥാനമില്ല. എന്നാല്‍ ഹിന്ദുരാഷ്‌ട്രത്തില്‍- ഭാരതത്തില്‍- എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. ഭാരതത്തില്‍ ഹിന്ദുക്കള്‍ മതപീഡനം നടത്തിയിട്ടില്ല. ഇനിയും മതപീഡനം നടത്തുകയില്ല എന്നതിന്റെ ഉറപ്പാണ് ഹിന്ദുരാഷ്‌ട്രം. ഇസ്ലാമിനും ക്രിസ്ത്യാനിക്കും ഭാരതത്തില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. ഭാരതം ഹിന്ദുരാഷ്‌ട്രമായിരിക്കുന്നിടത്തോളം കാലം എല്ലാ മതങ്ങളും ഇവിടെ സഹവര്‍ത്തിത്വത്തോടെ ജീവിക്കും. എന്നാല്‍ എന്നെങ്കിലും ഭാരതം ഹിന്ദുരാഷ്‌ട്രമല്ലാതായാല്‍ മതപീഡനവും ഭീകരവാദവും വളരും. ചുരുക്കത്തില്‍ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്‌ട്രം എല്ലാ മതങ്ങള്‍ക്കും സുരക്ഷിതത്വത്തിനുള്ള ഉറപ്പാണ്.

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
Apr 1, 2023, 05:33 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ആര്‍എസ്എസിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത് അത് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനായി പ്രവര്‍ത്തിക്കുന്നു എന്നാണ്. ഹിന്ദുരാഷ്‌ട്രം എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഹിന്ദുക്കള്‍ മാത്രമുള്ള ഒരു രാജ്യം എന്നാണ്. ഇവിടത്തെ ന്യൂനപക്ഷങ്ങളെ-പ്രധാനമായും മുസ്ലിങ്ങളെ- ഒഴിവാക്കി ഒരു രാജ്യം ഉണ്ടാക്കുക എന്നതാണ്. മുസ്ലിം രാജ്യങ്ങളിലേതുപോലെ ഇസ്ലാംമതം പിന്തുടരാത്തവരെ ഇസ്ലാമിലേക്ക് മതംമാറ്റുകയോ പീഡനങ്ങള്‍ക്കു വിധേയമാക്കുകയോ രാജ്യത്തുനിന്ന് ഓടിച്ചുകളയുകയോ ചെയ്യുന്നതുപോലെ ആര്‍എസ്എസും ഹിന്ദുക്കളല്ലാത്തവരെ ഇല്ലാതാക്കാന്‍ ശ്രമിക്കും എന്നതാണ് അവര്‍ ഹിന്ദുരാഷ്‌ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്‌ട്രത്തില്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും രക്ഷയില്ലെന്ന് അവര്‍ പറഞ്ഞുപരത്തുന്നു. എന്നാല്‍ ഇന്ത്യയെ ഒരു ഇസ്ലാമികരാജ്യമാക്കാന്‍ ശ്രമിക്കുന്ന പിഎഫ്‌ഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി ആഭിമുഖ്യം പുലര്‍ത്തുകയും തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കുകയും ചെയ്യുന്നവരാണ് ആര്‍എസ്എസിന്റെ ഹിന്ദുരാഷ്‌ട്രത്തെ എതിര്‍ക്കുന്നത് എന്ന കാര്യവും നാം ഓര്‍ക്കണം.

ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്‌ട്രം അല്ല എന്നതാണ് വസ്തുത. മാത്രമല്ല ഭാരതം എന്നും ഒരു ബഹുമത രാഷ്‌ട്രമായിരുന്നു. ഇവിടെ വിവിധ മതങ്ങളെ ഒരേ ഈശ്വരനിലേക്കുള്ള വഴിയായി- വ്യത്യസ്ത മാര്‍ഗ്ഗങ്ങളായി-ആണ് കണ്ടിരുന്നത്. ഭാരതീയ വിശ്വാസമനുസരിച്ച് ലോകത്തിലെ എല്ലാ മതങ്ങളും-ഇന്നുള്ളവയും ഇനി ഉണ്ടാകാന്‍ പോകുന്നവയും അടക്കം-ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ്. അതുകൊണ്ട് ഭാരതത്തില്‍ ശൈവ, വൈഷ്ണവ തുടങ്ങിയ മതങ്ങളെപ്പോലെ ഇസ്ലാമും ക്രിസ്ത്യാനിറ്റിയും നിലനില്‍ക്കുകതന്നെ ചെയ്യും. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും സഹവര്‍ത്തിത്വത്തോടെ ജീവിച്ചിരുന്ന നാടാണ് ഭാരതം. പേര്‍ഷ്യയില്‍ ഉണ്ടായ സൗരാഷ്‌ട്രമതവും ലോകത്തുനിന്ന് ആട്ടിപ്പായിച്ച യഹൂദ മതവും അഭയം തേടിയത് ഭാരതത്തിലാണ്. ഭാരതം അവര്‍ക്കു അഭയം നല്‍കി. ഈ പാരമ്പര്യമുള്ള ഭാരതത്തില്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ക്ക് രക്ഷ ഉറപ്പാണ്. ഏതെങ്കിലും ഒരു മതത്തെ നശിപ്പിക്കുക എന്നത് ഹിന്ദുരീതിയല്ല. നാരായണ ഗുരുദേവന്‍ പറഞ്ഞതുപോലെ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെ ഇവിടെനിന്ന് അടിച്ചുപുറത്താക്കുകയല്ല മറിച്ച് അകത്താക്കുകയാണ് ഹിന്ദുവിന്റെ രീതി. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളും ഇന്നും ഭാരതത്തില്‍ ജീവിക്കുന്നു. എപ്പോഴെങ്കിലും ഏതെങ്കിലും മതത്തിന് പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അവയ്‌ക്ക് അഭയം നല്‍കാന്‍ ഭാരതം എന്നും സന്നദ്ധമായിരുന്നു. ഒരര്‍ത്ഥത്തില്‍ ഭാരതം മതങ്ങളുടെ ഒരു മ്യൂസിയമാണ്. ഈ വെളിച്ചത്തില്‍ വേണം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇസ്ലാമില്ലാത്ത ഇന്ത്യ ഹിന്ദുരാഷ്‌ട്രമാവില്ല എന്നു പറഞ്ഞത് മനസ്സിലാക്കാന്‍.

ആര്‍എസ്എസിന്റെ ലക്ഷ്യം

ഹിന്ദുരാഷ്‌ട്രമല്ലെങ്കില്‍ പിന്നെ ആര്‍എസ്എസിന്റെ ലക്ഷ്യം എന്താണ്? ആദ്യമേതന്നെ ഹിന്ദുരാഷ്‌ട്രത്തെക്കുറിച്ച് ചിന്തിക്കാം. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ കേശവബലിറാം ഹെഡ്‌ഗേവാര്‍ പറഞ്ഞത് ഭാരതം ഹിന്ദുരാഷ്‌ട്രമാണ് എന്നാണ്. അതായത് ഭാരതം ഇപ്പോള്‍തന്നെ ഹിന്ദുരാഷ്‌ട്രമാണ്. ഇന്നലെ അത് ഹിന്ദുരാഷ്‌ട്രമായിരുന്നു. നാളെ അത് ഹിന്ദുരാഷ്‌ട്രമാമായിത്തുടരും. ഭാരതത്തെ ആരും ഹിന്ദുരാഷ്‌ട്രമാക്കേണ്ടതില്ല. ഹിന്ദുരാഷ്‌ട്രം എന്നത് ഹിന്ദുക്കളുടെ രാഷ്‌ട്രം അല്ല. ഹിന്ദു എന്ന രാഷ്‌ട്രമാണ്. ഈ രാഷ്‌ട്രത്തിന്റെ പേരാണ് ഹിന്ദു. ഇക്കാര്യം കാറല്‍ മാര്‍ക്‌സ് അടക്കമുള്ളവര്‍ അംഗീകരിക്കുകയും ഭാരതത്തെ ഹിന്ദു എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഹജ്ജിന് പോകുന്ന ഇന്ത്യക്കാരായ മുസ്ലിങ്ങളെ ഹിന്ദുക്കള്‍ എന്നാണ് അറബികള്‍ വിളിക്കുന്നത്. അതായത് ഹിന്ദു എന്നത് മതത്തെ അല്ല രാഷ്‌ട്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വൈവിധ്യത്തിന് പ്രാധാന്യം

ധര്‍മ്മം എന്നത് വൈവിധ്യത്തില്‍ക്കൂടി പ്രകടമാവുന്നു. അതുകൊണ്ട് ഭാരതത്തില്‍ പല മതങ്ങള്‍, പല ഭാഷകള്‍, പല വേഷഭൂഷാദികള്‍, പല ആരാധനാ സമ്പ്രദായങ്ങള്‍ എന്നിവ നിലനില്‍ക്കുന്നു. ഭാരതം വൈവിധ്യത്തിന് പ്രാധാന്യം നല്‍കി. സത്യം ഏകമാണ്. പക്ഷെ ഓരോരുത്തരും അവരവരുടെ നിലപാടിനും കാഴ്ചപ്പാടിനും അനുസരിച്ച് അതിനെ കാണുന്നു. വസ്തു ഒന്നാണ്. എന്നാല്‍ കാണുന്ന രീതി പലതും. ഉദാഹരണത്തിന് രാമന്‍ ദശരഥനും കൗസല്യക്കും മകനാണ്, സീതക്ക് ഭര്‍ത്താവ്, ലക്ഷ്മണന് സഹോദരനും, ഹനുമാന് ഇഷ്ടദേവനും രാവണന് ശത്രുവും വിഭീഷണന് അഭയദാതാവുമാണ്. എന്നാല്‍ ഉള്ളത് രാമന്‍ എന്ന വ്യക്തി മാത്രമാണ്. ഇതുപോലെ ഈശ്വരന്റെ ഏത് ഗുണത്തെയാണോ ആരാധിക്കുന്നത് അതിനനുസരിച്ച് ഈശ്വരനും രൂപത്തിനും മാറ്റമുണ്ടാകും. പക്ഷെ ഈശ്വരന്‍ ഒന്നാണ് താനും. അതുകൊണ്ടാണ് നാരായണഗുരു ‘പല മതസാരവും ഏകമാം’ എന്ന് പറഞ്ഞത്. ഈ പശ്ചാത്തലത്തില്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്‌ട്രത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഭാരതത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല മനുഷ്യനെ വിലയിരുത്തുന്നത്. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്.

ഹിന്ദുരാഷ്‌ട്രം ആര്‍ക്കും എതിരല്ല

എതിരാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഹിന്ദുരാഷ്‌ട്രം ആര്‍ക്കും എതിരായിട്ടുള്ള ഒന്നല്ല. എല്ലാ മതവിശ്വാസങ്ങളെയും മതങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. അത് മതാധിഷ്ഠിത രാജ്യമല്ല. ഹിന്ദുരാഷ്‌ട്രത്തില്‍ ഭരണം രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചാണ് നടക്കുക. മതശാസനകള്‍ അനുസരിച്ചല്ല. അത് ഇസ്ലാമിക രാജ്യംപോലെയോ കമ്യൂണിസ്റ്റ് രാജ്യംപോലെയോ അല്ല. ഇസ്ലാമിക രാജ്യത്തില്‍ ഇസ്ലാമിനല്ലാതെ മറ്റൊരു മതത്തിനും സ്ഥാനമില്ല. എന്നാല്‍ ഹിന്ദുരാഷ്‌ട്രത്തില്‍- ഭാരതത്തില്‍- എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. ഭാരതത്തില്‍ ഹിന്ദുക്കള്‍ മതപീഡനം നടത്തിയിട്ടില്ല.

ഇനിയും മതപീഡനം നടത്തുകയില്ല എന്നതിന്റെ ഉറപ്പാണ് ഹിന്ദുരാഷ്‌ട്രം. ഇസ്ലാമിനും ക്രിസ്ത്യാനിക്കും ഭാരതത്തില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. ഭാരതം ഹിന്ദുരാഷ്‌ട്രമായിരിക്കുന്നിടത്തോളം കാലം എല്ലാ മതങ്ങളും ഇവിടെ സഹവര്‍ത്തിത്വത്തോടെ ജീവിക്കും. എന്നാല്‍ എന്നെങ്കിലും ഭാരതം ഹിന്ദുരാഷ്‌ട്രമല്ലാതായാല്‍ മതപീഡനവും ഭീകരവാദവും വളരും. ചുരുക്കത്തില്‍ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്‌ട്രം എല്ലാ മതങ്ങള്‍ക്കും സുരക്ഷിതത്വത്തിനുള്ള ഉറപ്പാണ്. അതിനെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുകയോ എതിര്‍ക്കുകയോ ചെയ്യേണ്ടതില്ല.

Tags: ആര്‍എസ്എസ്ഹിന്ദു മതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies