ആര്. പ്രസന്നകുമാര്‍
അദ്ധ്യക്ഷന്‍.ബാലഗോകുലം
മലയാളത്തിലെ വര്‍ത്തമാനപ്പത്രങ്ങളുടെ കൂട്ടത്തില്‍ ജന്മഭൂമി വേറിട്ടു നില്‍ക്കുന്നത് അതിന്റെ സാംസ്ക്കാരികസ്വത്വം കൊണ്ടാണ്. സമകാലികവാര്ത്തകള്ക്കപ്പുറത്ത് സാര്‍വ്വകാലികമായ അറിവുകളും വായനക്കാരിലേക്ക് എത്തിക്കുവാന്‍ ജന്മഭൂമി ശ്രദ്ധിക്കുന്നു. ഭാരതീയസംസ്ക്കാരത്തിന്റെ വിജ്ഞാനമുകുളങ്ങള് പരിചയപ്പെടുത്തുന്ന സംസ്കൃതി പേജ് ജന്മഭൂമിയുടെ മാത്രം സുകൃതമാണ്.
സാധാരണ ഒരു പത്രത്തിന് ഒരു ദിവസത്തിന്റെ ആയുസ്സാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംസ്കൃതിയിലെ വിഭവങ്ങള്‍ പത്രത്തെ ഒരു പാഠപുസ്തകമാക്കി മാറ്റുന്നു. തുടര്‍വായനയ്ക്കും പുനര്‍വായനയ്ക്കും കരുതിവയ്ക്കേണ്ടുന്ന ജ്ഞാനപാത്രമാണ് സംസ്കൃതി. രാഷ്ട്രീയ വാണിജ്യ താല്പര്യങ്ങള് അധിനിവേശം നടത്തുന്ന പത്രലോകത്ത് ജ്ഞാനചര്ച്ചയ്ക്കുവേണ്ടി മാത്രം ദിവസവും ഒരു പുറം മാറ്റിവയ്ക്കുന്ന ധീരത അഭിനന്ദനാര്‍ഹമാണ്.
2047 ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ അതിനു നേതൃത്വം നല്കേണ്ടവര് ഇന്ന് വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ്. അവര്‍ മഹത്തായ ഭാരതസംസ്കാരം അറിഞ്ഞു വളരണം. അതിന് ജന്മഭൂമിയുടെ സംസ്കൃതി പുറം ഏറെ സഹായകമാണ്. ഓരോ വിദ്യാലയത്തിലും ജന്മഭൂമി എത്തണം. ഓരോ കുട്ടിയും ജന്മഭൂമി വായിക്കണം. ഈ പ്രചാരകാലം അതിനുള്ള നിമിത്തമാവട്ടെ .
ജന്മഭൂമി ഇനിയും ഏറെ വളരും. അത് നന്മയുടെ പ്രകാശമായി നമ്മെ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: