Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമേരിക്കന്‍ രാഷ്‌ട്രീയ രംഗത്തേക്ക് മലയാളികളെ എത്തിക്കാനുള്ള ഫൊക്കാനയുടെ പദ്ധതി മാതൃകാപരം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍

അമേരിക്കയിലെ മലയാളികള്‍ മലയാളിത്തം നിലനിറുത്തി മുന്നോട്ടു പോകുന്നതില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 10:47 pm IST
in US

തിരുവനന്തപുരം:അമേരിക്കന്‍ രാഷ്‌ട്രീയ രംഗത്തേക്ക് മലയാളികളെ എത്തിക്കാനുള്ള ഫൊക്കാനയുടെ പദ്ധതി  മാതൃകാപരമാണെന്ന്  സ്പീക്കര്‍ എ.എന്‍.ഷംസീര്‍. അമേരിക്കയിലെ രാഷ്‌ട്രീയം പരോക്ഷമായി ഇന്ത്യയേയും ബാധിക്കുന്നതാണ്. അവിടുത്തെ രാഷ്‌ട്രീയത്തില്‍ മലയാളികള്‍ കൂടുതലായി ഇടപെടുന്നത് നമുക്കെല്ലാവര്‍ക്കും നല്ലതാണ്. അമേരിക്കല്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കര്‍  പറഞ്ഞു.  

സംസ്ഥാനത്തോടെ കടപ്പാടുള്ള സംഘടനായണ് ഫൊക്കാന. രാഷ്‌ട്രീയം നോക്കാതെയാണ് പ്രവര്‍ത്തനം. കേരളത്തിന്റെ വികസനത്തില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം കൂടുതലായി ഉണ്ടാകന്‍ ഫൊക്കാനയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇപ്പോള്‍ പ്രവാസികള്‍ക്ക് അനുകൂലമാണ്. സ്പീക്കര്‍ പറഞ്ഞു.

അമേരിക്കയിലെ മലയാളികള്‍ മലയാളിത്തം നിലനിറുത്തി മുന്നോട്ടു പോകുന്നതില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്രവാസി മലയാളികളില്‍ മലയാളിത്തം നിലനിര്‍ത്താന്‍ ഫൊക്കാന കൈക്കൊള്ളുന്ന നടപടികള്‍ അഭിനന്ദനീയമാണ്.  

ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന നിരവധി പേര്‍ക്ക് കൈത്താങ്ങ് ആകാനുള്ള പദ്ധതികള്‍ ഫൊക്കാന ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ശ്രദ്ധിക്കാനും അവര്‍ക്ക് സേവനം എത്തിക്കാനും ഫൊക്കാനയ്‌ക്ക് ഇനിയും കഴിയണം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്‌ക്ക് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ എന്തൊക്കെ ഇടപെടലുകള്‍ പ്രവാസികള്‍ക്ക് നടത്താനാകും എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. വികസിത രാജ്യങ്ങളില്‍ എന്നതുപോലെ സംസ്ഥാനത്തെ മൊത്തം സ്‌കൂളുകളിലെ കുട്ടികളെ അടിയന്തിര സാമ്പത്തിക പരിരക്ഷയുടെ പരിധിയില്‍ കൊണ്ടു വരാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് യോജിച്ച് ആലോചിക്കാം. അത്തരം ഒരു പരിരക്ഷ ഓരോ കുട്ടിക്കും വേണ്ടി സാദ്ധ്യമാകും എങ്കില്‍ അത് ഒരു ചരിത്ര നേട്ടമാണ്. ഫൊക്കാനയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി മേഖലകളില്‍ കൂടി വ്യാപിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.  

കേരളത്തിന് കഷ്ടകാലം വന്നപ്പോഴൊക്കെ സഹായവുമായി ഫൊക്കാന എത്തിയിട്ടുണ്ടെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. ഓഖി വന്നപ്പോഴും രണ്ട് പ്രളയം വന്നപ്പോഴും സഹായിക്കാന്‍ ഫൊക്കാന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാല്‍ നൂറ്റാണ്ടു മു്ന്‍പ്  ഉമ്മന്‍ ചാണ്ടി, ടി കെ രാമകൃഷ്ണന്‍, സുരേഷ് ഗോപി, മോന്‍സ് ജോസഫ് എന്നിവര്‍ക്കൊപ്പം ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്തത് അനുസ്മരിച്ച മന്ത്രി  പിന്നീട് ഫൊക്കാന പിളര്‍ന്ന കാര്യം സൂചിപ്പിച്ചു. ഫൊക്കാന വളര്‍ന്നതിന്റെ തെളിവാണ് പിളര്‍പ്പെന്നും വളരും തോറും പിളരും പിളരും തോറും വളരും എന്ന നയമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും ആന്റണി രാജു പറഞ്ഞു

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷനായിരുന്നു. കേരളീയം ചെയര്‍മാന്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി, ഡബ്ലിയു.എച്ച്.ഒയുടെ മുന്‍ കണ്‍സള്‍ട്ടന്റ് ഡോ.എസ്.എസ്. ലാല്‍,  മോന്‍സ് ജോസഫ്, എം.എല്‍.എ, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹി, ട്രസ്റ്റി ബോര്‍ഡ് അംഗം പോള്‍ കറുകപ്പള്ളില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാമന്‍ സി.ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Fokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

World

ഫൊക്കാന കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.