ന്യൂദല്‍ഹി: സെന്‍ട്രല്‍ വിസ്റ്റ എന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അവസാനമിനുക്കുപണികള്‍ കാണാന്‍ വ്യാഴാഴ്ച പോയ മോദി അതിന്റെ മനോഹര ചിത്രങ്ങളും പങ്കുവെച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ വെപ്രാളം. അതിനൂതനമായ സാങ്കേതികവിദ്യയും കെട്ടിടനിര്‍മ്മിതിയും അത്യാധുനിക ഇന്റീരിയറുമായി പുതിയ ഇന്ത്യയ്ക്ക് ചേര്‍ന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ക്രെഡിറ്റ് മോദിയ്ക്ക് കിട്ടുമെന്നുറപ്പായതോടെ വിമര്‍ശനവുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.
പുതിയ പാര്‍ലമെന്റ് മന്ദിരം മോദിയുടെ പൊങ്ങച്ചമാണെന്ന് ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. 2012ല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്ന് പ്രഖ്യാപിച്ചിരുന്ന നേതാവാണ് ജയറാം രമേഷ്. എന്നാല്‍ കോണ്‍ഗ്രസിന് അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം
പണിതതിന്റെ ശില്പിയായി മോദി മാറുമെന്നുറപ്പായതോടെയാണ് ജയറാം രമേഷ് വിമര്‍ശനങ്ങള്‍ ചൊരിയുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം പണത്തിന്റെ ധൂര്ത്തിനുദാഹരണമാണെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ 2012ല്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ നമുക്ക് പുതിയ പാര്‍ലമെന്റ് മന്ദിരം അത്യാവശ്യമാണെന്നും ഇപ്പോഴത്തേത് കാലഹരണപ്പെട്ടുവെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ജയറാം രമേഷ് പറഞ്ഞത് ഏകാധിപതികളായ ഭരണാധികാരികള്‍ അവരുടെ വാസ്തുശില്പപരമായ മഹത്വം ബാക്കിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.
കള്ളഗാന്ധിമാരുടെ അടിമകള്‍ ലോകത്തിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയെ ഏകാധിപതിയാണെന്നാണ് പറയുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു.
കോവിഡ് മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം പാര്‍ലമെന്റ് മന്ദിരത്തിന്റെ ജോലി തടസ്സപ്പെട്ടെങ്കിലും 2023ല്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ നടന്നത്. ടാറ്റയും സിപി ഡബ്ള്യുയുവുമായിരുന്നു നിര്‍മ്മാണത്തിന് പിന്നില്‍. പുതിയ ലോക്സഭയും രാജ്യസഭയും ഇനി മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാകും. ജി20 യോഗവും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റവതരണവും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തും.
ഇനി ചില ഇന്റീരയര്‍ ജോലികളും ആര്‍ട്ട് വര്‍ക്കുകളും ചില ഉപകരണങ്ങളുടെ പരിശോധനകളും മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഭാരതത്തിന്റെ സംസ്കാരം വിളിച്ചോതുന്ന ചില അംശങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ആഗോളമായ എല്ലാമേന്മകളും അവകാശപ്പെടാവുന്ന രീതിയിലാണ് പുതിയ മന്ദിരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: