തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. ഫൊക്കാന പുതിയൊരു ചരിത്രമാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ മാര്‍ച്ച് 31,ഏപ്രില്‍ ഒന്ന് തിയതികളില്‍ രചിക്കാന്‍ പോകുന്നത്.
ഫൊക്കാനയുടെ ഈ വര്‍ഷത്തെ കേരളാ കണ്വെന്ഷന് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ അധികം ചാരിറ്റി പ്രവര്‍ത്തങ്ങളുടെ തുടക്കം ആയിരിക്കും നടക്കുവാന്‍ പോകുന്നത്
നിയമസഭ സ്പീക്കര്‍ എ. എന്‍ . ഷംസീര്‍ ഉല്‍ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള , വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് , കേന്ദ്ര മന്ത്രി വി മുരളീധരന്, മന്ത്രിമാരായ വി ശിവന് കുട്ടി , ആന്റണി രാജു , മുഹമ്മദ് റിയാസ് , ആര് ബിന്ദു , ജി . ആര് . അനില്‍ , എം പി മാരായ ഡോ . ശശി തരൂര്‍ , ജോണ്‍ ബ്രിട്ടാസ് , അബ്!ദുള്‍ വാഹിദ് എം .എല്‍.എ മാരായ തിരുവഞ്ചുര്‍ രാധാകൃഷ്ണന് മുന്‍ മന്ത്രി എം എ . ബേബി വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സീത ദേവി തുടങ്ങി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുമെന്ന് ഡോ.ബാബു സ്റ്റീഫന്‍ അറിയിച്ചു.
മാര്‍ച്ച് 31 ന് ഉല്‍ഘാടന യോഗത്തിന് ശേഷം ഭാഷക്ക് ഒരു ഡോളര്‍ സമര്‍പ്പണം . 2022 ലെ ‘ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന്’, കേരളസര്‍വ്വകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച് പ്രവീണ്‍ രാജ് ആര്. എല്‍. നടത്തിയ ‘മലയാളവിമര്‍ശനത്തിലെ സര്‍ഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമര്‍ശകരുടെ കൃതികളെ മുന്‍നിര്‍ത്തി ഒരു പഠനം’ എന്ന ഗവേഷണപ്രബന്ധം അര്‍ഹമായി. 50,000 (അന്‍പതിനായിരം) രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രബന്ധം സര്‍വ്വകലാശാല പ്രകാശനവിഭാഗം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.വിമെന്‍സ് ഫോറം സെമിനാറില്‍ വെച്ച് 10 നഴ്സിംഗ് കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം സ്കോളര്‍ഷിപ്പു നല്‍കും , മറിയാമ്മ പിള്ള മെമ്മോറിയല്‍ അവാര്‍ഡും ഈ സെമിനാറില്‍ വെച്ച് വിതരണം ചെയ്യും.
സാഹിത്യ അവാര്‍ഡുകള്‍ സാഹിത്യ സെമിനാറില്‍ വെച്ച് വിതരണം ചെയ്യും , അതുപോലെ ഫൊക്കാനയുടെ സന്തത സഹചാരി ആയിരുന്ന സതീഷ് ബാബുവിന്റെ പേരില്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന സതീഷ് ബാബുമെമ്മോറിയല് സാഹിത്യ അവാര്‍ഡും ഈ സെമിനാറില്‍ വിതരണം ചെയ്യും.ബിസിനസ്സ് സെമിനാര്‍ കേരളാ കണ്‍വെന്‍ഷന്റെ മറ്റൊരു പ്രേത്യേകതയാണ്. ബിസിനെസ്സ് മേഖലയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് വളരെ പ്രയോജന പെടുന്ന രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
മികച്ച മന്ത്രിയായി മുഹമ്മദ് റിയാസ്, എം പിയായി ജോണ്‍ ബ്രിട്ടാസ് , എം എല്‍ എ ആയി തിരുവഞ്ചുര്‍ രാധാകൃഷ്ണന് എന്നിവരെ കണ്‍വെന്‍ഷനില്‍ ആദരിക്കുന്നതാണ്.ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ ഈ കണ്‍വെന്‍ഷനില്‍ റിലീസ് ചെയ്യും.സമാപന സമ്മേളനം , കലാപരിപാടികള്‍ തുടങ്ങി രണ്ടു ദിവസത്തെ ഉത്സവമാണ് ഫൊക്കാന തിരുവനന്തപുരത്തു അണിയിച്ചു ഒരുക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ചിട്ടയോടെയുള്ള പദ്ധതികള്‍ക്കാണ് ഫൊക്കാന കമ്മറ്റി രൂപം നല്‍കുന്നത്. അമേരിക്കന്‍ മലയാളികളുടെ നിറഞ്ഞ സാന്നിദ്ധ്യമാണ് കേരളാ കണ്‍വന്‍ഷനില്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ നിന്നും എത്തിയ ഫൊക്കാന അംഗങ്ങളടക്കം അഞ്ഞൂറില്‍ പരം പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നു അദ്ദേഹം അറിയിച്ചു.കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ കേരളീയം നേതൃത്വം നല്കുന്ന ഫൊക്കാന കണ്വന്ഷന് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കുറ്റമറ്റ ഒരു കണ്വെന്ഷന് ആയിരിക്കുമെന്നകാര്യത്തില് ഒരു സംശയവും ഇല്ല എന്ന് ഡോ. ബാബു സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
ഫൊക്കാന കേരളാകണ്വെന്ഷന് ഇനി മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്പോട്ട് പൊയ്
ക്കൊണ്ടിരിക്കുന്നു.ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങ്. പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് , നിരാലംബര്‍ക്ക് , വീട് നഷ്ടപ്പെട്ടവര്‍ക്ക്, മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക്, അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികള്‍ക്ക്, അങ്ങനെ മനുഷ്യന്റെ സഹായം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി എവിടെയെല്ലാം സഹായ ഹസ്തം ചെയ്യുവാന്‍ പറ്റുമോ അവിടെ എല്ലാം ഫൊക്കാന തന്നാല്‍ കഴിയുന്നത് ചെയ്യുമെന്ന് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.
ശ്രീകുമാര്‍ ഉണ്ണിത്താന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: