ചണ്ഡീഗഢ് : ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വച്ചതായി റിപ്പോര്‍ട്ടുകള്‍. താന്‍ സ്വയം കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, തന്നെ പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം, പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് അമൃത്പാല്‍ സിങ് മുന്നോട്ട് വെച്ചത്.
അതേസമയം തനിക്ക് നേരയുള്ള പോലീസ് ആക്രമണമാണെന്നും അമൃത്പാല്‍ സിങ് വെളിപ്പെടുത്തി. വീഡിയോയിലാണ് ഇക്കാര്യം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നാണ് വിഡിയോ നിര്‍മിച്ചതെന്നും യുകെയില്‍ നിന്ന് മൂന്ന് ഐപി അഡ്രസ് ഉപയോഗിച്ചാണ് അപ്ലോഡ് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് പോലീസില്‍ നിന്ന് രക്ഷപ്പെട്ടത്. സിഖ്മതം പിന്തുടരുന്നതിന് തന്റെ അനുയായികളെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും അമൃത്പാലിന്റെ വിഡിയോയില്‍ ആരോപിക്കുന്നുണ്ട്. പോലീസിന്റ മാര്‍ച്ച് 18ന് ശേഷം ഇത് ആദ്യമായാണ് അമൃത്പാലിന്റെ വീഡിയോ പുറത്ത് വരുന്നത്.
അമൃത്പാല്‍ സിങ് കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലടക്കം സുരക്ഷ കര്‍ശ്ശനമാക്കിയിരിക്കുകയാണ്. ഇയാള്‍ സുവര്‍ണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചനകള്‍. അമൃത്പാല്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഹോഷിയാര്‍പൂരിലും അടുത്തുള്ള ഗ്രാമങ്ങളിലും പോലീസ് തെരച്ചിലും നടത്തിയിരുന്നു. ഹോഷിയാര്‍പൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം അമൃത്പാലിന്റേതാണെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: