പാട്ന: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാട്ന കോടതിയുടേയും നടപടി. കേസില്‍ ഹാജരായി മൊഴി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവ് സുശീല്‍ മോദി നല്കിയ പരാതിയിലാണ് നടപടി.
ഏപ്രില്‍ 12 ന് ഹാജരായി മൊഴി നല്കാന് ആവശ്യപ്പെട്ടാണ് പാട്ന കോടതി നോട്ടീസ് നല്‍കിയത്. അതേസമയം കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ തീയതി നീട്ടി ചോദിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഏപ്രില്‍ അഞ്ചിനാണ് രാഹുല്‍ കോലാര്‍ സന്ദര്‍ശികുന്നത്. അതിനുമുമ്പ് വയനാട് സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.
മോദി കുടുംബപ്പേര് പരാമര്‍ശത്തില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ ‘എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമര്‍ശത്തിനെതിരെയാണു കേസ് അപ്പീല്‍ നല്കാന് 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: