പി. സുധാകരന്
(സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ്)
അഞ്ചു പതിറ്റാണ്ടത്തെ അനുഭവ സമ്പത്തുമായി മാധ്യമ രംഗത്ത് ഒറ്റയ്ക്കു പോരാടിയ ചരിത്രമാണ് ജന്മഭൂമിക്കുള്ളത്. കേരളത്തിലെ മറ്റു മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയിലൂടെയായിരുന്നു നീങ്ങിയത്. ഓരോ ദിവസവും പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകള്‍ എങ്ങനെയാകണമെന്ന് ചിലര്‍ നിശ്ചയിക്കുന്നു. വാര്‍ത്തകള്‍ ഏതു ദിശയിലേക്ക് തിരിച്ചുവിടണമെന്ന് അവര്‍ തീരുമാനിക്കുന്നു. ഇതിനെ ഒറ്റയ്ക്കു നിന്നെതിര്‍ത്ത് യാഥാര്‍ഥ്യങ്ങളെ പുറത്തുകൊണ്ടുവരാന്‍ ജന്മഭൂമിക്കു സാധിച്ചു. ഇതിനു സ്പഷ്ടമായ ഉദാഹരണമാണ് സഹകരണ രംഗത്തെ അഴിമതിക്കഥകള്‍ പുറത്തുവന്നത്.
സഹകരണ രംഗത്തെ രാഷ്ട്രീയ അപ്രമാദിത്തം സ്ഥാപനങ്ങളെ കുത്തഴിഞ്ഞ നിലയിലാക്കി. അഴിമതിയുടെ കൂമ്പാരങ്ങളായി സഹകരണ സ്ഥാപനങ്ങള്‍. ഇതിനെതിരേ ജന്മഭൂമി ഒറ്റയ്ക്കു പോരാടി. അഴിമതികള്‍ ഒന്നൊന്നായി ജന്മഭൂമി പുറത്തുകൊണ്ടുവന്നതിനു ശേഷമായിരുന്നു മറ്റ് മാധ്യമങ്ങള്‍ അത് ഏറ്റെടുത്തത്. ജന്മഭൂമിയുടെ വാര്‍ത്തകള്‍ ശരിവയ്ക്കുന്നതായിരുന്നു തുടര്‍ന്നു കണ്ടത്.
മാറുന്ന സഹകരണ മേഖലയെക്കുറിച്ച് അണുവിട വ്യത്യാസമില്ലാതെ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ സഹകരണ മേഖലയ്ക്ക് ഉണര്‍വേകി. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരണ മേഖലയ്ക്കായി കൊണ്ടുവന്ന പരിഷ്കാരങ്ങളെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്ഥാപനങ്ങളുടെയും സഹകാരികളുടെയും ഉന്നമനത്തിനാണ് പരിഷ്കാരങ്ങളെന്ന് സഹകാര്‍ ഭാരതിക്ക് ഒപ്പം നിന്ന് ജന്മഭൂമി തെളിയിച്ചു. ഇത് സമൂഹത്തിനാകെ ഗുണപ്രദമായി.
തികഞ്ഞ പ്രോത്സാഹനമാണ് സഹകരണ മേഖലയ്ക്കും സഹകാര്‍ ഭാരതിക്കും ജന്മഭൂമി നല്‍കുന്നത്. യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ജന്മഭൂമിക്ക് ഇനിയും ഒരുപാട് മുന്നേറാനുണ്ട്്. അതിലേക്കായി ജന്മഭൂമിയുടെ പ്രചാര പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല സഹകാര്‍ ഭാരതിക്കൊപ്പം കൈകോര്‍ത്തു മുന്നേറാം.
പി. സുധാകരന്
(സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: