കോഴിക്കോട്: സൂപ്പര്‍ കപ്പ് പോരാട്ടത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കളിക്ക് മുന്നേ കനത്ത തിരിച്ചടി. ഐഎസ്എല്ലിനുശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ താരം സൂപ്പര്‍ കപ്പിനായി തിരിച്ചെത്തില്ലെന്ന് കാര്യം സമൂഹമാധ്യമത്തിലൂടെയാണ് ക്ലബ് അറിയിച്ചത്.
വ്യക്തിപരമായ കാരണങ്ങളാല്‍ ലൂണക്ക് അവധി എടുക്കേണ്ടത് അത്യാവശ്യമായതിനാല്‍ താരത്തിന് അവധി അനുവദിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് ടീമിനൊപ്പം തിരിച്ചെത്താനാകട്ടെയെന്നും ബ്ലാസ്റ്റേഴ്സ് കുറിപ്പില്‍ വ്യക്തമാക്കി. സൂപ്പര്‍ കപ്പില്‍ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സ് മധ്യനിരയില്‍ നിഴലിക്കുമെന്ന് ഉറപ്പാണ്.
സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്സി ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സും മത്സരിക്കുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കുക. ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്.
ഇവര്‍ക്ക് പുറമെ യോഗ്യതാ മത്സരം കളിച്ച ഒരു ടീം കൂടി ഉള്‍പ്പെടുന്നതാകും സൂപ്പര്‍ കപ്പിലെ എ ഗ്രൂപ്പ്. ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.12ന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുമായി രണ്ടാം മത്സരവും 16ന് ബെംഗളൂരു എഫ്സിയുമായി മൂന്നാം മത്സരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: