ന്യൂദല്‍ഹി: വാരാണസിയില്‍ 644 കോടി രൂപ ചെലവില്‍ 3.85 കിലോമീറ്റര്‍ നീളമുള്ള പൊതുഗതാഗത റോപ്പ് വേയുടെ നിര്‍മാണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വിശ്വാസത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ സംഗമാണ് ഇത്. വാരണാസിയില്‍ ഒരുക്കുന്ന ഈ റോപ്പ് വേ ഭക്തര്‍ക്ക് യാത്രാനുഭവം വളരെ രസകരവും അവിസ്മരണീയവുമാക്കുക മാത്രമല്ല, ബാബ വിശ്വനാഥന്റെ ദര്‍ശനം സാധ്യമാക്കുകയും ചെയ്യുമെന്ന് അദേഹം ട്വീറ്റ് ചെയ്തു.
വാരണാസിയില്‍ 644 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 3.85 കിലോമീറ്റര്‍ നീളമുള്ള പൊതുഗതാഗത റോപ്പ്വേയെക്കുറിച്ച് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അടിസ്ഥാന സൗകര്യ വികസനത്തിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്നാണ് നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: