തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്ഷിക ദിനത്തിലാണ് രോഹിണി എന്ന തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിക്ക് ആ ഭാഗ്യം ലഭിച്ചത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിക്കാനുള്ള ആ ഭാഗ്യം. ‘നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന സുഭാഷ് ചന്ദ്രബോസിന്റെ ആഹ്വാനമുള്‍പ്പെടെ ഓര്‍മ്മിച്ച് രോഹിണി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഉള്‍പ്പെടെ കയ്യടിച്ചു.
പിന്നീട് പ്രധാനമന്ത്രിയുടെ വസതിയില്‍ മോദിയോടൊപ്പം കൂടിക്കാഴ്ചയ്ക്കും രോഹിണിയ്ക്ക് അവസരം ലഭിച്ചു. ആ മുഹൂര്‍ത്തം ജീവിതത്തില്‍ മറക്കില്ലെന്ന് രോഹിണി. കാരണം പ്രധാനമന്ത്രി ചോദിച്ച ഒരു ചോദ്യത്തിന് രോഹിണിയ്ക്കാണ് ഉത്തരം പറയാന്‍ അവസരം ലഭിച്ചത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എന്ത് ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്നാണ് തോന്നുന്നത്? എന്നതായിരുന്നു മോദിയുടെ ചോദ്യം. അതിന് രോഹിണി നല്കിയ മറുപടി ഇതായിരുന്നു::”വിദേശത്തായിരുന്നിട്ട് കൂടി എല്ലാ ഇന്ത്യക്കാരെയും ജാതി, മതം, ദേശം, ഭാഷ എന്നീ വേര്‍തിരിവുകള്‍ക്കപ്പുറം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നിപ്പിക്കുകുയം പോരാടുകയും ചെയ്ത നേതാവാണ് നേതാജി. അതുപോലെ ഇന്ന് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ജാതി, വര്‍ണ്ണം, ദേശം,ഭാഷ എന്നിവയ്ക്കപ്പുറം എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിച്ച് രാജ്യപുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന സുഭാഷ് ചന്ദ്രബോസിന്റെ സ്വപ്നം പിന്തുടരണമെന്നതാണ് തന്റെ സ്വപ്നമെന്നായിരുന്നു രോഹിണിയുടെ മറുപടി.
പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിക്കുമ്പോള്‍ രോഹിണി മറ്റൊരു പ്രധാനകാര്യവും അടിവരയിട്ട് പറഞ്ഞു: അടുത്ത 25 വര്‍ഷങ്ങളില്‍ അമൃതകാലാണ്. ഈ അമൃത കാലത്തില്‍ രാഷ്ട്ര നിര്‍മ്മാണത്തില്‍ എല്ലാ യുവാക്കളും പങ്കാളിയാകുക എന്നത് പ്രധാനമാണെന്ന രോഹിണിയുടെ അഭിപ്രായപ്രകടനത്തിനും നല്ല കയ്യടി കിട്ടി. എല്ലാ ശുഭകാര്യങ്ങളും ചെയ്യാനുള്ള മുഹൂര്‍ത്തമാണ് അമൃതകാല്‍. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലാണ് മോദി അമൃത കാല് എന്ന സങ്കല്പം അവതരിപ്പിച്ചത്. 75ാം സ്വാതന്ത്ര്യവാര്‍ഷികം മുതല്‍ ഇന്ത്യയുടെ 100ാം സ്വാതന്ത്ര്യവാര്‍ഷികം വരെയുള്ള 25 വര്‍ഷത്തെയാണ് മോദി അമൃതകാല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടത്തിലാണ് ഇന്ത്യയെ ലോകശക്തിയായി ഉയര്‍ത്താന്‍ മോദി പദ്ധതിയിട്ടിരിക്കുന്നത്. പുതുവഴികളിലൂടെ ബിസിനസും മൂലധനവും ആകര്‍ഷിച്ച് ഈ അമൃതകാലത്തില്‍ ഇന്ത്യയെ പുതിയൊരു ലോകശക്തിയായി ഉയര്‍ത്തുക എന്നതാണ് മോദിയുടെ ലക്ഷ്യം.
നെഹ്രുയുവകേന്ദ്ര തിരുവനന്തപുരത്ത് ഹിന്ദിയില്‍ ഒരു പ്രസംഗമത്സരം നടത്തുന്നു എന്ന് അറിഞ്ഞാണ് രോഹിണി പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നൊട്ടാകെ 27 പേരെ തെരഞ്ഞെടുത്തിരുന്നു. അതില്‍ എട്ട് പേര്‍ക്ക് മാത്രമേ പാര്‍ലമന്റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിക്കാന്‍ സാധിക്കൂ. ആ എട്ട് പേരില്‍ ഒരാളാകാന്‍ രോഹിണിക്ക് ഭാഗ്യമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: