ന്യൂദല്‍ഹി: പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. പലരും അവസാന നിമിഷം ഇതിനായി ശ്രമിച്ചതിനെ തുടര്‍ന്ന് വെബ്സൈറ്റ് ഡൗണായിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അവസാനതീയതി മൂന്ന് മാസം കൂടി നീട്ടിയത്. ഇതോടെ ജനങ്ങള്‍ക്ക് കുറെക്കൂടി സാവകാശം ലഭിയ്ക്കും.
1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് പ്രകാരം 2017 ജൂലായ് ഒന്നിന് പാന്‍ നമ്പര്‍ കിട്ടിയവരും പിന്നീട് ആധാര്‍ നമ്പര്‍ കിട്ടിയവരും ആയിരം രൂപ നല്കി മാര്‍ച്ച് 31ന് മുന്‍പ് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
ജൂണ്‍ 30നകം ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ലാതാകും. ഇതിനോടകം ഇന്ത്യയില്‍ ഏകദേശം 51 കോടി പാന്‍ നമ്പറുകള്‍ ആധാറുമായി ലിങ്ക് ചെയ്തു കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: