ന്യൂദല്‍ഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നല്കിയ നോട്ടീസിന് മറുപടികത്ത് നല്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2004 മുതല്‍ താമസിക്കുന്ന തുഗ്ലക് ലൈനിലെ 12ാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവാണ് ഒഴിയുമെന്ന് രാഹുല്‍ വ്യക്തമാക്കി. വസതിയിലേത് സന്തോഷകരമായ ഓര്‍മകളായിരുന്നെന്നും കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു.
ഏപ്രില്‍ 23 ന് ഉള്ളില്‍ രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന ഔദ്യഗിക വസതി ഒഴിയാനാണ് നിര്‍ദേശം. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. പാര്‍ലമെന്റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പട്ട് ഗുജറാത്തിലെ സെഷന്‍സ് കോടതിയില്‍ ഈയാഴ്ച അപ്പീല്‍ നല്‍കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തിയ ഇസഡ് പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ സ്ഥലത്തേക്ക് താമസം മാറിയാല്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി ആര് പി എഫ് അവലോകനം ചെയ്യുമെന്നും മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: