കൊച്ചി: മലയാള സിനിമ ലോകത്ത് അനശ്വര കഥാപാത്രങ്ങളൊരുക്കിയ നടൻ ഇന്നസെൻ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻ ലാൽ. എന്റെ ഇന്നസെന്റ് പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ ഇന്നസെന്റിന്റെ വേര്‍പാടിന്‍്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്ന് മോഹന്‍ലാല്‍ കുറിച്ചു.
ഇന്നസെൻ്റിനൊപ്പം നിരവധി സിനിമകളിൽ കോമ്പിനേഷനിൽ എത്തിയ താരമാണ് മോഹൻലാൽ. ഇന്നസെന്റിന്റെ വിരഹവാര്‍ത്തയറിഞ്ഞ് സിനിമാ ലോകവും ആരാധകരും അദ്ദേഹത്തെ ഒരുനോക്കു കൂടി കാണാന്‍ ഒഴുകുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ഇന്നച്ചന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും വേദന പങ്കുവയ്ക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
”എന്താ പറയേണ്ടത് എന്‍്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്‍്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്‍്റെ ഇന്നസെന്‍്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.”..
പ്രതികരിക്കാൻ ഇവിടെ എഴുതുക: