തിരുവനന്തപുരം: 1921ല്‍ മലബാര്‍ കലാപം എന്നതിന്റെ പേരില്‍ കേരളത്തില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’ മുംബൈയില്‍ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. സംഘാടകരുടെ ക്ഷണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും മുംബൈയിലേക്ക് സംവിധായകന് രാമസിംഹനും പറന്നു. അവിടെ അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിക്കുകയും പ്രദര്ശനച്ചടങ്ങുകളില് പങ്കെടുക്കുകയും ചെയ്തു. മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്കി.
വാസൈയിലെ മിറാജ് ദത്താനി ഡിജിപ്ലസ്, വാഷിയിലെ രഘുലീല, കല്യാണിലെ മൂവിമാക്സ് എന്നീ തിയറ്ററുകളിലാണ് പ്രദര്‍ശനം നടന്നത്.
കേരളത്തില്‍ സിനിമ നാലാം വാരത്തിലേക്ക് കടന്നു. കേരളത്തിന് പുറത്ത് മുംബൈയ്ക്ക് പുറമെ ഗോവ, ചെന്നൈ, ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലേക്ക് പുഴ മുതല്‍ പുഴ വരെയുടെ പ്രദര്‍ശനം വ്യാപിക്കുകയാണ്.
ബാംഗ്ലൂരില്‍ ഗാലക്സി പാരഡൈസ്, ഗോപാലന് മിനി പ്ലക്സ്, കിനോ സിനിമാസ്, സംഗീത തിയറ്റര്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. മൈസൂരില്‍ ഏഴ് മണിത്ത് മൈസൂരു വിഷനിലാണ് പ്രദര്‍ശനം. മംഗലാപുരത്ത് ബിഗ് സിനിമാസ്, എസ് പി സിനിമാസ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
ചെന്നൈയില്‍ രോഹണി സില്‍വര്‍ സ്ക്രീനില്‍ പുഴ പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ വാസ്കോയിലെ ശിവം തിയറ്ററിലായിരുന്നു പ്രദര്‍ശനം.
പുഴ കൂടുതല്‍ ഇടങ്ങളിലേക്ക് ഒഴുകുന്നു എന്ന് പറയാനാണ് സംവിധായകന് ഇഷ്ടപ്പെടുന്നത്. അതിനിടെ കെഎച്ച്എന്‍എ (കേരള ഹിന്ദുസ് നോര്‍ത്ത് അമേരിക്ക) എന്ന സംഘടനയുടെ അഭിമുഖ്യത്തില്‍ വടക്കന്‍ അമേരിക്കയിലും പ്രദര്‍ശനം പ്രഖ്യിപിച്ചിരിക്കുന്നു. മാര്‍ച്ച് 31നാണ് വടക്കന്‍ അമേരിക്കയിലെ പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: