കന്യാകുമാരി : ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക നേർച്ചയ്ക്ക് ആയിരങ്ങളെത്തി. പ്രധാന ചടങ്ങായ തൂക്ക നേർച്ച ശനിയാഴ്ച രാവിലെ 6 മണിക്ക് തന്നെ തുടങ്ങി.
ഇത്തവണ 343 വണ്ടികളിലായി 1370 കുട്ടികൾ തൂക്കക്കാരോടൊപ്പം വില്ലിലേറി ക്ഷേത്രത്തെ വലം വെച്ചു. കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ശ്രീഭദ്രകാളി ക്ഷേത്രം കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് എന്ന തീരദേശഗ്രാമത്തിലാണ് നിലകൊള്ളുന്നത്.രണ്ട് മുടികളിലായി കുടികൊള്ളുന്ന കൊല്ലങ്കോട്ടമ്മയ്ക്ക് കൊല്ലങ്കോട്ടിലെ വട്ടവിള, വെങ്കഞ്ഞി എന്നീ രണ്ടു ദേശങ്ങളിലായി രണ്ട് മുടിപ്പുരകളുമുണ്ട്.
മൂലക്ഷേത്രമായ വട്ടവിള മുടിപ്പുരയിലാണ് നിത്യപൂജ നടക്കുന്നത്. പ്രസിദ്ധമായ ‘കൊല്ലങ്കോട് തൂക്ക’മഹോത്സവം നടക്കുന്ന സമയത്തും (10 ദിവസങ്ങൾ) ഒന്നിടവിട്ട വർഷങ്ങളിലെ വൃശ്ചിക ചിറപ്പ് സമയത്തും(41 ദിവസങ്ങൾ) ദേവി വെങ്കഞ്ഞി ക്ഷേത്രത്തിൽ കുടിയിരിക്കും എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: