ന്യൂദല്‍ഹി: കോടതി രണ്ടു വര്‍ഷം ശിക്ഷയ്ക്കു വിധിച്ചതിനു പിന്നാലെ ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് ഭയമില്ല, ആജീവനാന്തകാലം അയോഗ്യനാക്കപ്പെടുന്നതോ ജയിലില്‍ അടയ്ക്കപ്പെടുന്നതോ താന്‍ കാര്യമാക്കുന്നില്ല. എന്റെ ജോലി ചെയ്തുകൊണ്ടേയിരിക്കും.
‘എന്റെ അടുത്ത പ്രസംഗത്തെക്കുറിച്ച് ഓര്‍ത്ത് ഭയന്നതിനാലാണ് പ്രധാനമന്ത്രി എന്നെ അയോഗ്യനാക്കിയത്. അതുകൊണ്ടാണ് ഈ അയോഗ്യത. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി, അതായത് രാജ്യത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ടവരുടെ ശബ്ദം സംരക്ഷിക്കുക. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇനിയും ഉയര്‍ത്തുമെന്നും രാഹുല്‍. വയനാടുകാരുമായി കുടുംബം പോലെയുള്ള ബന്ധമാണ് താന്‍ പങ്കിടുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ ഒരു കത്തെഴുതുമെന്നും രാഹുല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: