Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ്സ് അഹന്തയ്‌ക്ക് കോടതിയുടെ ശിക്ഷ

ഇതിനു മുന്‍പ് മറ്റ് നിരവധി നേതാക്കള്‍ക്ക് ഇപ്രകാരം അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. രാഹുലിന് മാത്രമായി നിയമം മാറില്ല. മറ്റുള്ളവര്‍ക്ക് നിയമം ബാധകമായിരിക്കും. പക്ഷേ ഞങ്ങളുടെ നേതാവ് നെഹ്‌റു കുടുംബാംഗമാണ്. ഇതിനാല്‍ പരിരക്ഷ വേണമെന്നു പറയുന്നത് ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ജനാധിപത്യമല്ല, കുടുംബാധിപത്യമാണ് ഞങ്ങള്‍ക്ക് വലുതെന്ന സമീപനം കോണ്‍ഗ്രസ് ഇനിയെങ്കിലും ഉപേക്ഷിക്കണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 25, 2023, 05:00 am IST
in Editorial

മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി പാര്‍ട്ടി നേതാവായ രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചതിന് കോണ്‍ഗ്രസ്സുകാര്‍ കോടതിക്കുമേല്‍ കുതിരകയറുകയാണ്. തെറ്റു ചെയ്തത് തങ്ങളുടെ നേതാവല്ല, നിയമവും കോടതിയുമൊക്കെയാണെന്നും, ഇത് അംഗീകരിക്കാന്‍ പോകുന്നില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞുകൊണ്ടിരിക്കുന്നത്. കേസിന്റെ വിധി വന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുമായി കോണ്‍ഗ്രസ്സുകാര്‍ രംഗത്തെത്തിയത് തികഞ്ഞ കോടതിയലക്ഷ്യമാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ്സുകാര്‍ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തെ അനുസ്മരിപ്പിക്കുന്നതാണിത്. രാജ്യത്ത് പൗരാവകാശങ്ങള്‍ റദ്ദു ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ഇന്ദിരയുടെ സര്‍ക്കാര്‍ അലഹബാദ് കോടതിവിധിക്ക് മറുപടി നല്‍കിയത്. ഇന്ന് കോണ്‍ഗ്രസ്സിന് അധികാരമില്ലാത്തതിനാല്‍ അങ്ങനെ ചെയ്യുന്നില്ലെന്നു മാത്രം. ഇന്ദിരയുടെ കാര്യത്തില്‍ കണ്ടതുപോലെ രാഹുലിനെ പ്രതിരോധിച്ചുകൊണ്ട് അടിയന്തരാവസ്ഥക്കാലത്തെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിവിധിയോട് പ്രതികരിക്കുന്നത്. അടിച്ചമര്‍ത്തലിന് കീഴടങ്ങില്ലെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ പ്രസ്താവന അത്യന്തം പ്രകോപനപരമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരും കോടതിയെ വിമര്‍ശിച്ചത് ഇക്കൂട്ടരുടെ തനിനിറം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. നിയമം അനുസരിച്ചില്ലെങ്കില്‍ നേതാവിന്റെ ഗതിതന്നെയായിരിക്കും ഈ വിധേയന്മാര്‍ക്കും.

രണ്ടായിരത്തി പത്തൊന്‍പതിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കുമ്പോള്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതാണ് കേസിനാസ്പദമായ സംഭവം. മോദി സമുദായത്തെ മുഴുവന്‍ കള്ളന്മാരായി ചിത്രീകരിക്കുന്ന പരാമര്‍ശമാണ് രാഹുല്‍ നടത്തിയത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമായിരുന്നു പ്രതികരണം. താനുള്‍പ്പെടുന്ന സമുദായത്തെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്നു കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. രാഹുലിന് തരിമ്പെങ്കിലും രാഷ്‌ട്രീയ മര്യാദയോ പ്രതിപക്ഷബഹുമാനമോ ഉണ്ടായിരുന്നെങ്കില്‍ ആരെയെങ്കിലും മനഃപൂര്‍വം മോശക്കാരനാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ആര്‍ക്കെങ്കിലും പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും പറയാമായിരുന്നു. കോടതിയില്‍ കേസ് വന്നപ്പോഴാണെങ്കിലും മാപ്പ് പറയാനുള്ള അവസരമുണ്ടായിരുന്നു. റഫാല്‍ കേസില്‍ പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് സുപ്രീംകോടതിയില്‍ ഇപ്രകാരം മാപ്പുപറഞ്ഞ് രക്ഷപ്പെട്ടതാണ്. എന്നാല്‍ പിന്നീടും മറ്റുള്ളവരെ മോശക്കാരാക്കുന്ന പെരുമാറ്റം രാഹുല്‍ തുടരുകയായിരുന്നു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് രാഹുലിനെതിരെ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി കൊടുത്ത കേസും നിലവിലുണ്ട്. ആര്‍എസ്എസിനെതിരെ സത്യവിരുദ്ധ പരാമര്‍ശം നടത്തിയതുള്‍പ്പെടെ മറ്റനേകം അപകീര്‍ത്തികേസുകളിലും രാഹുല്‍ കോടതികള്‍ കയറിയിറങ്ങുകയാണ്. ഈ കേസുകളിലും പ്രതികൂല വിധികളുണ്ടാവാനുള്ള സാധ്യത വളരെയേറെയാണ്. സൂറത്ത് കോടതിയുടെ  വിധി ഒരു തുടക്കം മാത്രം.

മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ തനിക്ക് ജന്മാവകാശമുണ്ടെന്ന് കരുതുകയും, രാജ്യത്തെ നിയമസംവിധാനത്തെയും കോടതിയെയും വിലകുറച്ചു കണ്ടതുമാണ് രാഹുലിന് വിനയായത്. ആരോപിക്കപ്പെട്ട കുറ്റത്തിന് കോടതി പരമാവധി ശിക്ഷ നല്‍കുമെന്ന് കോണ്‍ഗ്രസ് കരുതിയില്ല. അതല്ലെങ്കില്‍ പാര്‍ട്ടിയിലെ സേവകന്മാര്‍ രാഹുലിനെ അങ്ങനെ ധരിപ്പിച്ചു. താന്‍ നടപടിക്രമത്തിന് വഴങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും, കോടതികള്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നുമുള്ള മനോഭാവമാണ് ഈ കോണ്‍ഗ്രസ്സ് നേതാവിന്. സുപ്രീംകോടതിയുടെ പോലും വിമര്‍ശനമേറ്റിട്ടും പെരുമാറ്റത്തിന് മാറ്റം വരുത്താത്തത് ഇതുകൊണ്ടാണ്. സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച കാര്യം സൂറത്ത് കോടതി വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. പാര്‍ലമെന്റംഗമായതിനാല്‍ ശിക്ഷ കുറയുന്നത് കൂടുതലാളുകളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് പറഞ്ഞാണ് പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിച്ചത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കക്ഷിയേയല്ല. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനരഹിതവും വിദ്വേഷപൂര്‍ണവുമായ വിമര്‍ശനം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരിക്കുന്നത്. ഇതിനു മുന്‍പ് മറ്റ് നിരവധി നേതാക്കള്‍ക്ക് ഇപ്രകാരം അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. രാഹുലിന് മാത്രമായി നിയമം മാറില്ല. മറ്റുള്ളവര്‍ക്ക് നിയമം ബാധകമായിരിക്കും. പക്ഷേ ഞങ്ങളുടെ നേതാവ് നെഹ്‌റു കുടുംബാംഗമാണ്. ഇതിനാല്‍ പരിരക്ഷ വേണമെന്നു പറയുന്നത് ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ജനാധിപത്യമല്ല, കുടുംബാധിപത്യമാണ് ഞങ്ങള്‍ക്ക് വലുതെന്ന സമീപനം കോണ്‍ഗ്രസ് ഇനിയെങ്കിലും ഉപേക്ഷിക്കണം. രാഹുല്‍  അഹന്ത കയ്യൊഴിയുകയും വേണം.

Tags: Rahul Gandhicongressപാര്‍ട്ടിഎംപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.