ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. വയനാട് എംപിയാണ് രാഹുല്‍. ലോക്സഭ സെക്രട്ടേറിയറ്റാണ് രാഹുലിനെ എംപി സ്ഥാനത്തു നിന്നു പുറത്താക്കി വിജ്ഞാപം ഇറക്കിയത്.
കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാലായിരുന്നു പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യനായതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു പരാതി ലഭിച്ചതോടെ സ്പീക്കര്‍ തേടിയ നിയമോപദേശത്തിനൊടുവിലാണ് രാഹുലിനെ അയോഗ്യനാക്കാനാണ് നിയമം അനുശാസിക്കുതെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കിയത്.
ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്കിയ പരാതിയില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എച്ച് എച്ച് വര്‍മയാണ് ശിക്ഷ വിധിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ ‘എല്ലാ കള്ളന്മാര്ക്കും മോദിയെന്ന പൊതുപേരുണ്ടായത് എങ്ങനെ’ എന്ന പരാമര്‍ശമാണ് കേസിന് ആധാരം. പ്രസ്താവനയിലൂടെ രാഹുല്‍ മോദിസമുദായത്തെയാണ് അക്ഷേപിച്ചതെന്ന് ആരോപിച്ചാണ് പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് നല്‍കിയത്.
അപകീര്‍ത്തി കേസിലെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവാണ് വിധിച്ചത്. വിധി കേള്‍ക്കാന്‍ വ്യാഴാഴ്ച രാഹുലും എത്തിയിരുന്നു. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലും ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ അയോഗ്യതക്ക് അര്‍ഹനാണെന്ന് ഉറപ്പായിരുന്നു. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനല്‍ കേസില്‍ ജനപ്രതിനിധി രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ വിധി വന്നതുമുതല്‍ അയോഗ്യനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: