തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശൂരിലെ സിപിഐ എംഎല്‍എ നിയമസഭയില്‍ നടത്തിയ പ്രസംഗം വിവാദമാവുന്നു. ഖദര്‍ എന്ന വാക്കിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ളതായിരുന്നു പി. ബാലചന്ദ്രന്‍ എംഎല്‍എയുടെ പ്രസംഗം.
“നിങ്ങള്‍ ഇടുന്ന ഖദറിന് ഖാദി, ഖദര്‍ എന്ന പേരെങ്ങിനെ കിട്ടി എന്ന് പറയാമോ? അപ്പോഴാണ് ഖദറിന് ലീഗുമായുള്ള ബന്ധം മുസ്ലിം സമുദായവുമായുള്ള ബന്ധം കോണ്‍ഗ്രസിന് നന്നായി മനസ്സിലാകുകയുള്ളൂ.”.- ഇങ്ങിനെയാണ് പി. ബാലചന്ദ്രന്റെ പ്രസംഗം തുടങ്ങുന്നത്.
“ആ പേര് (ഖദര്‍ എന്ന പേര്) കിട്ടിയതിന് ആലി സഹോദരന്മാരുടെ വീടിന് ബന്ധമുണ്ട്. മഹാത്മാഗാന്ധിക്ക് ബന്ധമുണ്ട്. ആലി സഹോദരന്മാരുടെ വീട്ടില്‍ സ്വാതന്ത്ര്യസമരക്കാലത്ത് ഗാന്ധിജി പോകുമായിരുന്നു. അങ്ങിനെ വലിയ പെരുന്നാള്‍ ദിവസം. ലൈലത്തുള്‍ ഖാദിര്‍ ദിവസം. ആയിരം കുതിരകളെപ്പൂട്ടിയ തേരില്‍ സാക്ഷാല്‍ പൊന്നുതിരുമേനി വന്ന് ഭക്തജനങ്ങളെ തൊടുന്ന ദിവസം. നോമ്പെടുത്തവരെ തൊടുന്ന ദിവസം. അതാണ് ലൈലത്തുള്‍ ഖാദിര്‍ ദിവസം. ആ ദിവസം (പെരുന്നാള്‍ ദിവസം) ആലി സഹോദരന്മാരുടെ വീട്ടില്‍ ചെന്ന ഗാന്ധിജിക്ക് അവിടുത്തെ ചര്‍ക്കയില്‍ നൂറ്റ ഒരു വസ്ത്രം അവരുടെ അമ്മ കൊടുത്തു. എന്താണ് ഈ വസ്ത്രത്തിന്റെ വിശേഷമെന്ന് ഗാന്ധിജി ചോദിച്ചു. ഇന്ന് ലൈലത്തുള്‍ ഖാദിറാണ്. ഞങ്ങളുടെ പെരുന്നാള്‍ ദിവസത്തെ ഏറ്റവും പുണ്യപ്പെട്ട ദിവസമാണ് എന്ന് പറഞ്ഞു. ഗാന്ധി ആ വസ്ത്രം നെഞ്ചോട് ചേര്‍ത്തു എന്നിട്ട് അതിന് ‘ഖദര്‍’ എന്ന പേര് നല്‍കി.”- ഇതാണ് ബാലചന്ദ്രന്‍ നടത്തിയ പ്രസംഗം.
ഇതിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് നാരദാ ന്യൂസിന്റെ മാത്യു സാമുവല്‍ പ്രതികരിച്ചിരിക്കുന്നത്.
മാത്യു സാമുവലിന്റെ പോസ്റ്റ് വായിക്കാം:
“അദ്ദേഹത്തിന്റെ പേര് പി ബാലചന്ദ്രൻ, അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി എംഎൽഎയാണ്, തൃശ്ശൂരിൽ നിന്നും ആണ് തെരഞ്ഞെടുക്കപ്പെട്ടത്, കഴിഞ്ഞദിവസം നിയമസഭയിൽ ഇദ്ദേഹം ദീർഘ നാളായി നടത്തിയ ഒരു ഗവേഷണം അതൊരു പ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു, ഖദർ എന്ന വസ്ത്രം അതിനു അങ്ങനെ ആ ഒരു പേര് കിട്ടാൻ ഉണ്ടായ കാരണം…? വലിയ പെരുന്നാൾ സമയം ലൈലത്തുൽ ഖാദിർ ദിവസം, ആയിരം കുതിരകളുമായിട്ട് തിരുമേനി വരുന്നു ( ഏത് എന്തു തിരുമേനിയാണെന്ന് അറിയില്ല) അവിടെ നിന്നിരുന്ന ഒരു സ്ത്രീ ഒരു പ്രത്യേക വസ്ത്രം എടുത്ത് ഗാന്ധിജിക്ക് കൊടുത്തു ഗാന്ധിജിയോട് പറഞ്ഞു ഈ ദിവസത്തിന്റെ പ്രത്യേകത ഗാന്ധിജി ആ വസ്ത്രം നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു, ആ “ഖാദിറാണ്”പിന്നെ “ഖദറായി” മാറിയത് ???????????????????? ഈ മലരൻ പൊട്ടനാണോ ചെകിടനാണോ, മന്ദബുദ്ധി, etc ഈ പറയുന്ന സംഭവങ്ങളൊക്കെ നിയമസഭയുടെ റെക്കോർഡിൽ ഉണ്ട് ഇവനെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച തൃശ്ശൂരുകാരെ നിങ്ങളാണ് ഏറ്റവും വലിയ പൊട്ടന്മാർ…! (തൃശ്ശൂർ അറിയപ്പെടുന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് ) അവിടെനിന്നാണ് ഈ മരകഴുത വിജയിച്ചിരിക്കുന്നത് സത്യം പറയട്ടെ ഇയാളുടെ ഫേസ്ബുക്ക് ടൈംലൈനിൽ ആ പ്രസംഗം ഞാൻ കേട്ട് ചിരിച്ചു ഊപ്പാടായി ???????????? വെറും മരവാഴ”.
ഇനി ആലി സഹോദരന്മാരെക്കുറിച്ച് വിക്കിപീഡിയ പറയുന്ന ചരിത്രത്തിലെ അവസാനഭാഗം കേള്‍ക്കുക. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് മതേതരചിന്തയുള്ള മുസ്തഫ കെമാല്‍ പാഷ അധികാരത്തിലെത്തി. അതോടെ ഇന്ത്യയിലെ ഓട്ടോമന്‍ സാമ്രാജ്യം സ്വപ്നം കണ്ട മുസ്ലിം നേതാക്കള്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി അകന്നു. ഖിലാഫത്ത് പ്രസ്ഥാനം തകര്‍ന്നു. ആലി സഹോദരന്മാര്‍ ഗാന്ധിജിയുമായി അകന്നു. ഈ ആലി സഹോദരന്മാര്‍ പിന്നീട് മുസ്ലിംലീഗിന്റെ ഭാഗമാവുകയും പാകിസ്ഥാന്‍ രൂപീകരണത്തിന് പ്രവര്‍ത്തിക്കുകയും ചെയ്തു. പാകിസ്ഥാന്‍ സൃഷ്ടിയ്‌ക്ക് കാരണമായ സ്ഥാപക പിതാക്കളില്‍പെട്ടവര്‍ എന്നാണ് വിക്കിപീഡിയ ആലി സഹോദരന്മാരെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: