Categories: Kerala

ഭീഷണിക്ക് പിന്നാലെ ബോര്‍ഡും; കോഴിക്കോട് മുഖദാര്‍ കടപ്പുറത്ത് റംസാന്‍ കാലത്ത് ഭക്ഷണം കച്ചവടം ചെയ്യുന്ന കടകള്‍ തുറക്കരുത്

Published by

കോഴിക്കോട്: നോമ്പു കാലത്ത് കടകള്‍ തുറക്കുന്നതിനെതിരേ വ്യാപാരിയെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ  മുഖദാര്‍ കടപ്പുറത്ത് റംസാന്‍ കാലത്ത് കടകള്‍ തുറക്കുന്നതിനെതിരെ ഫഌ്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നോമ്പ് കാലത്ത് കടകള്‍ തുറക്കരുതെന്ന് പറഞ്ഞ് ഇതരമതസ്ഥരായ കടയുടമകളെ ഇവിടെ കഴിഞ്ഞ ദിവസം ഒരു സംഘം മതമൗലിക വാദികള്‍ ഭീഷണിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിതമായി കടകള്‍ അടപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍വി ബാബു ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. റംസാന്‍ മാസത്തില്‍ കടകള്‍ തുറന്നാല്‍ മതവികാരം വ്രണപ്പെടുമെന്നും ശരിയത്ത് അനുസരിച്ചുളള ശിക്ഷ വിധിക്കുമെന്നും ആര്‍വി ബാബു പ്രതികരിച്ചു. പാകിസ്താനിലെ പെഷവാറിനടുത്ത് മുഖദാര്‍ ബീച്ചില്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട മതേതര ഫഌ്‌സ് ബോര്‍ഡ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ഫഌ്‌സ് ബോര്‍ഡ് പങ്കുവെച്ചത്.

നോമ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പെന്ന തരത്തില്‍ ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചിട്ടതുപോലെ ഈ വര്‍ഷവും റംസാന്‍ മാസത്തില്‍ കട അടച്ചിടണമെന്നാണ് ഫഌ്‌സിലെ നിര്‍ദ്ദേശം. മുഖദാര്‍ മുഹമ്മദലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പളളി വരെയുളള ബീച്ച് റോഡില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കാണ് നിര്‍ദ്ദേശം. സംയുക്ത രാഷ്‌ട്രീയ പാര്‍ട്ടികളും പളളിക്കമ്മിറ്റികളും എന്ന പേരിലാണ് ഫഌ്‌സ് വെച്ചിരിക്കുന്നത്.

സംഭവത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിന്ദുക്കള്‍ അടക്കമുളളവര്‍ ഈ മേഖലയില്‍ വഴിയോര കച്ചവടം നടത്തുന്നുണ്ട്. ബീച്ച് റോഡ് ആയതിനാല്‍ നല്ല തിരക്കും ഉണ്ടാകും. ഉന്തുവണ്ടിയിലും മറ്റും ഭക്ഷണസാധനങ്ങളുടെ കച്ചവടം നടത്തുന്നവരാണ് അധികവും. മലപ്പുറത്ത് ഉള്‍പ്പെടെ റംസാന്‍ കാലത്ത് മുസ്ലീം ഇതര വിശ്വാസികളുടെ കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുന്നത് ചര്‍ച്ചയാണ്. ഇതിനിടയിലാണ് മുഖദാറിലെ വ്യാപാരികള്‍ക്ക് നേരെ ഭീഷണിയുമായി കഴിഞ്ഞ ദിവസം ഒരു സംഘം എത്തിയത്.

അതേസമയം, കച്ചവട കേന്ദ്രങ്ങളുടെ മറപിടിച്ച് മയക്കുമരുന്ന് വില്‍പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അതുതടയാനാണ് തീരുമാനമെന്നു പള്ളി കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് പള്ളി കമ്മിറ്റി രാത്രി കച്ചവടം ഒഴിവാക്കണമെന്ന് പറയുന്നത്. രാത്രി നിസ്‌കാരത്തിന് വരാതെ കച്ചവടത്തിലേക്ക് തിരിയുന്ന ചെറുപ്പക്കാരെ പള്ളിയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യവുമുണ്ട്.’വര്‍ഷത്തിലെ 11 മാസം കച്ചവടം ചെയ്യുന്നതിനെയും എതിര്‍ക്കുന്നില്ല. സാമൂഹ്യവിരുദ്ധരെ അകറ്റാനാണ് റംസാന്‍ മാസം കച്ചവടം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് വിശദീകരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക