ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗി ജീവനക്കാരെ ആക്രമിച്ചു. സംഭവത്തിൽ പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥരേ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നിനാണ് ആക്രമണം ഉണ്ടായത്.
കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കാപ്പിൽ സ്വദേശി ദേവരാജനാണ് അക്രമം നടത്തിയത്. കാലിൽ മു റിവുണ്ടായതിനെ തുടർന്നാണ് ബന്ധുക്കൾ ദേവരാജനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അക്രമാസക്തനായ ഇയാൾ നഴ്സിങ് റൂമിൽ കയറി ജീവനക്കാരുമായി സംഘർഷമുണ്ടാക്കി. ഇത് തടയാനാണ് സെക്യൂരിറ്റി ജീവനക്കാരൻ മധുവും ഹോം ഗാർഡ് വിക്രമനും എത്തിയത്. ഇരുവരെയും കത്രിക കൊണ്ട് കുത്തുകയായായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാരായ ശിവകുമാർ, ശിവൻ എന്നിവർക്കും സാരമായി പരിക്കേറ്റു.
വിക്രമിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർ ആയിരുന്ന ഡോക്ടർ ഷാഹിനയാണ് ചികിത്സിച്ചു വന്നത്. ആ സമയത്താണ് ഇയാൾ പെട്ടെന്ന് ഒരു പ്രകോപനവും കൂടാതെ നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: