കൊച്ചി: വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ ആദായിനികുതി വകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെ ഇഡിയും അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫാരിസിന്റെ ഭൂമിയിടപാടുകളില്‍ കള്ളപ്പണവും ഉള്‍പ്പെട്ടതായുള്ള വിവരങ്ങളെ തുടർന്നാണ് ഇ ഡിയും അന്വേഷണത്തിനെത്തുന്നത്. ഇതില്‍ രാഷ്‌ട്രീയക്കാരുടെ കള്ളപ്പണവും എത്തിയെന്ന് സംശയിക്കപ്പെടുന്നു.
ഫാരിസിന്റെ രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇ ഡി അന്വേഷണം നടത്തും. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
തിങ്കളാഴ്ച ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന നടന്നിരുന്നു.
തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്‌ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയതായി സംശയമുണ്ട്. എന്നാല്‍ ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നും പറയപ്പെടുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്തുവച്ച് നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: