പാരീസ്: ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായി കൈലിയന്‍ എംബാപ്പെയെ നിയോഗിച്ചു. രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച ഹ്യൂഗോ ലോറിസിന് പകരക്കാരനാണ് എംബാപ്പെ. ലോകകപ്പിനു ശേഷമാണ് ലോറിസ് കളി നിര്‍ത്തിയത്.
പരിശീലകന് ദിദിയര്‍ ദെഷാംപ്സുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സ്ഥാനമേറ്റെടുക്കുന്ന കാര്യം ഇരുപത്തിനാലുകാരനായ എംബാപ്പെ സ്ഥിരീകരിച്ചത്. രാജ്യത്തിനായി 66 കളിയില്‍ നിന്ന് 36 ഗോളുകള്‍ നേടി. വെള്ളിയാഴ്ച യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെയാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം. അന്ോയിന് ഗ്രീസ്മന്നാണ് വൈസ് ക്യാപ്റ്റന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: