ന്യൂദൽഹി: ഓസ്കാര്‍ അവാർഡ് ദാനച്ചടങ്ങിന് മുമ്പ് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഓര്‍മ്മിക്കുകയാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ്. 40 മിനിറ്റ് നേരം നീണ്ട ഈ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി മകന്‍ രാജമൗലിയ്‌ക്ക് നല്‍കിയ ഉപദേശം വിലപ്പെട്ടതാണെന്ന് വിജയേന്ദ്ര പ്രസാദ് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഓര്‍മ്മിച്ചു.
“ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇതിലായിരിക്കണം ശ്രദ്ധ എന്ന ഉപദേശമാണ് മകന് മോദി നല്‍കിയത്.”- വിജയേന്ദ്ര പ്രസാദ് അനുസ്മരിക്കുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ ചെറുതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംഭാഷണം 40 മിനിറ്റ് നീണ്ടുപോയെന്നും ഈ 40 മിനിറ്റിനുള്ളിൽ ലോകം ഇന്ത്യയെ ഏത് വീക്ഷണകോണിൽ നിന്ന് കാണണം എന്ന ഒരു വിഷയം മാത്രമാണ് മോദിയുമായി ചർച്ച ചെയ്തതെന്നും വിജയേന്ദ്രപ്രസാദ് പറയുന്നു.
പ്രധാനമന്ത്രിയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചു . ഓസ്‌കാറിന് മുമ്പ് പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് നൽകിയ അതേ ഉപദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജമൗലിക്കും നൽകിയതെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. പാശ്ചാത്യരുടെ സ്വീകാര്യതയ്‌ക്കായി സിനിമകളിൽ പാശ്ചാത്യ സംസ്കാരം കലർത്തേണ്ടതില്ലെന്ന് സ്റ്റീവൻ സ്പിൽബർഗ് പറഞ്ഞതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു . ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇതിലായിരിക്കണം ശ്രദ്ധ എന്ന് സ്പിൽബർഗ് പറഞ്ഞ ഉപദേശം തന്നെയാണ് മോദിയും നൽകിയത്- വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയ വ്യക്തികൂടിയാണ് രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ്. ബജ്രംഗി ഭായ്ജാന്‍ (2015), മണി കര്‍ണ്ണിക (2019), മഗധീര (2017), മെര്‍സല്‍ (2017) എന്നീ തിരക്കഥകളും വാര്‍ന്നുവീണത് വിജയേന്ദ്ര പ്രസാദില്‍ നിന്നു തന്നെയാണ്. ഇപ്പോള്‍ രാജ്യസഭാംഗം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: