തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ ചിത്രീകരിച്ച സംഭവ ത്തെതുടര്‍ന്ന് കൊച്ചിയിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമി രാജിവച്ചു. കണ്ണൂര്‍ റിപ്പോര്‍ട്ടറായ സാനിയോയെ കഴിഞ്ഞ ദിവസമാണ് സ്ഥലംമാറ്റിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിങ് റിപ്പോര്‍ട്ടര്‍ മയക്കുമരുന്ന് പരമ്പരയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ അഭിമുഖമാണ് വിവാദമായത്. പി വി അന്‍വര്‍ എംഎല്‍എ ആണ് ഇതു സംബന്ധിച്ച നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതും പിന്നീട് വിവാദമായതും. തുടര്‍ന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസും എടുത്തു. എന്നാല്‍, അന്‍വറിന് വീഡിയോ സംബന്ധിച്ച വിവരം നല്‍കിയത് സാനിയോ ആണെന്നാണ് ആരോപണമുയര്‍ന്നത്. സാനിയോയുടെ ഭര്‍ത്താവ് അന്‍വറിന്റെ സോഷ്യല്‍മീഡിയ ക്യാംപെയ്‌ന് നേതൃത്വം നല്‍കുന്ന വ്യക്തി കൂടിയാണ്.
സാനിയോ നേരത്തെ ചെയ്ത അഭിമുഖത്തിലെ ശബ്ദം മറ്റൊരു റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫ് എഡിറ്റ് ചെയ്ത് ചേര്‍ത്തതായാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് സാനിയോയെ കൊച്ചിയിലേക്കും കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ കോഴിക്കോട്ടേക്കും മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: