തിരുവനന്തപുരം : പ്രതിപക്ഷത്തിന് ഹുങ്കാണ്. സ്പീക്കര്‍ക്കുമേല്‍ കുതിര കയറുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വ്യക്തിപരമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതില്‍ പേടിച്ച് പിന്മാറില്ലെന്നും മന്ത്രി പ്രതികരിച്ചു.
നിയമസഭയിലെ ബഹളങ്ങളില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി തന്നെയാണ് നേരിടേണ്ടത്. എന്നാല്‍ പ്രതിപക്ഷം വ്യക്തിപരമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ആരോപണങ്ങളെ പേടിച്ച് പിന്മാറില്ല. പ്രതിപക്ഷം സമവായത്തിന് വഴങ്ങുന്നില്ല. സ്പീക്കര്‍ക്കുമേല്‍ കുതിര കയറുകയാണ്.
പ്രതിപക്ഷത്തിന്റെ മാനേജ്മെന്റ് കോട്ട പരാര്‍ശത്തോട് ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ ആരോപണങ്ങളാണ് കേട്ടിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ക്കൊന്നും മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നല്കി ജനങ്ങള്‍ മറുപടി പറഞ്ഞതാണ്. സ്പീക്കറുടെ സഞ്ചാരസ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തില്‍ ആദ്യമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: