കൊച്ചി: ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാനും പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ ഈ കുറ്റപ്പെടുത്തല്‍. ജനാധിപത്യ ഭരണകൂട സംവിധാനത്തെ പടിപടിയായി ഇല്ലാതാക്കി, രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ ശതാബ്ദി വര്‍ഷത്തില്‍ (2047) മതാധിഷ്ഠിത രാഷ്‌ട്രമാക്കി പരിവര്‍ത്തനം ചെയ്യുകയെന്ന വന്‍ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണു പിഎഫ്‌ഐ നടപ്പിലാക്കി തുടങ്ങിയതെന്നാണ് കുറ്റപത്രങ്ങളില്‍ എന്‍ഐഎ പറയുന്നത്.ഇസ്ലാമിക രാഷ്‌ട്ര സൃഷ്ടിയ്‌ക്കായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുന്‍കൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാന്‍ ‘ആയുധ പരിശീലന വിംഗിനെ ഉപയോഗിച്ച് ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ‘റിപ്പോര്‍ട്ടേഴ്‌സ് വിങ്’, ‘ആയോധന-സായുധ പരിശീലന ശാഖ’, ‘ സര്‍വീസ് ടീമുകള്‍’. ഇവരുടെ പരിശീലനത്തിനായുള്ള ക്യാംപുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു.
കായികപരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാംപുകള്‍ പ്രവര്‍ത്തിച്ചത്. കൊലയാളി സംഘങ്ങളെയാണ് ഇവര്‍ ‘സര്‍വീസ് ടീമുകള്‍’ എന്നു വിശേഷിപ്പിച്ചിരുന്നത്. വിരോധികള്‍ക്കുള്ള ശിക്ഷ വിധിക്കാനും, അതു നടപ്പിലാക്കാനുള്ള ഉത്തരവുകള്‍ കൊലയാളി സംഘങ്ങള്‍ക്കു നല്‍കാനുമായി ‘ദാറുള്‍ ഖാസ’ എന്ന പേരില്‍ സമാന്തര കോടതികളും പിഎഫ്‌ഐയുടെ രഹസ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചതായുള്ള ഗുരുതര ആരോപണവും കുറ്റപത്രത്തിലുണ്ട്. രാജ്യാന്തര ഭീകരസംഘടനകളായ ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐഎസ്), അല്‍ഖായിദ എന്നിവരെ പിന്തുണയ്‌ക്കുന്ന നടപടികളും പിഎഫ്‌ഐ സ്വീകരിച്ചു.
കേരളത്തിലെ 59 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഷ്‌റഫ് മൗലവിയാണ് ഒന്നാം പ്രതി. ഇതേകേസില്‍ തമിഴ്‌നാട് സ്വദേശികളായ 10 പ്രതികള്‍ക്കെതിരെ ഇതേ കുറ്റങ്ങള്‍ ചുമത്തി തമിഴ്‌നാട്ടിലെ എന്‍ഐഎ പ്രത്യേക കോടതിയിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.2022 സെപ്തംബറിലാണ് ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലീം യുവാക്കളെ ആയുധപരിശീലനത്തിലൂടെ ഇന്ത്യയിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പിഎഫ്‌ഐ നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നു. 2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: