Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളം പതിഭാശാലികളുടേയും കഠിനാധ്വാനികളുടേയും നാട്

തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 18, 2023, 05:15 am IST
in Main Article

മഹാവിഷ്ണുവിന്റെ വാസസ്ഥലമായ തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രതിഭാശാലികളും കഠിനാധ്വാനികളുമായ കേരളിയരുടെ ആത്മാര്‍ഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവ ആഗോളതലത്തില്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്നവരാണു കേരളത്തിലെ ജനങ്ങള്‍. കേരളത്തിലെ ജനങ്ങളുടെ കോസ്‌മോപൊളിറ്റന്‍ കാഴ്ചപ്പാട് അനുകരണീയമാണ്.  

മനോഹരമായ ഭാഷയാലും സംസ്‌കാരത്താലും കോര്‍ത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും സൗഹാര്‍ദത്തോടെ ഒന്നിച്ചു കഴിയുന്ന നാടാണു കേരളം. രാജ്യത്തിന്റെ സമഗ്രവികസനത്തിനും ലോകത്ത് അതിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനും നല്‍കിയ സംഭാവനകള്‍ക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതായി രാഷ്‌ട്രപതി പറഞ്ഞു. ആദിശങ്കരാചാര്യരുടെ നാടായ കേരളം ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി, പൊയ്‌കയില്‍ അപ്പച്ചന്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവര്‍ കേരളത്തിന്റെ സമ്പന്നമായ രാഷ്‌ട്രീയ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്നു. ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, ഒ.വി. വിജയന്‍, ഒ.എന്‍.വി. കുറുപ്പ്, അക്കിത്തം അച്യുതന്‍ നമ്പൂതിരി തുടങ്ങിയ മഹാരഥര്‍ ആധുനിക ഇന്ത്യന്‍ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ്. ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനും നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ് കേരളം. മെട്രോമാന്‍ ഇ. ശ്രീധരന്‍, ‘മിസൈല്‍ വനിത’ ടെസി തോമസ്, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ എന്നിവര്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിന്റെ ഉദാത്ത മാതൃകകളാണ്.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീപുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീ സാക്ഷരതയിലുള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണനിരക്ക് തടയുന്നതിലും കേരളം മികച്ച പ്രകടനമാണു കാഴ്ചവയ്‌ക്കുന്നത്.  

ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാര്‍ന്ന മാതൃകകള്‍ കേരളത്തിന്റെ സാമൂഹ്യ ഘടനയിലെ ഓരോ വിഭാഗത്തിലും കാണാം. ആയോധന കലയിലൂടെ സ്വയംസഹായത്തിന്റെ ഉജ്വലമായ മാതൃകയാണ് ഉണ്ണിയാര്‍ച്ച മുന്നോട്ടുവച്ചത്. വസ്ത്രധാരണം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളില്‍, ദളിത് സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അന്യായമായ ആചാരങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണു നങ്ങേലി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്. സാമൂഹിക അന്തസിനും നീതിക്കുമായി പോരാടുന്നവരുടെ തലമുറകള്‍ക്ക് അവര്‍ പ്രചോദനമാണ്. രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണസഭയിലുണ്ടായിരുന്ന പതിനഞ്ചു വനിതാ അംഗങ്ങളില്‍ മൂന്നുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ആനി മസ്‌ക്രീന്‍ എന്നിവര്‍ അവരുടെ കാലത്തെക്കാള്‍ ഏറെ മുന്നില്‍ സഞ്ചരിച്ചവരായിരുന്നു. ഭരണഘടനാ നിര്‍മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധന്‍.

ഇന്ത്യയില്‍ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്ന ചാണ്ടിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി നിയമചരിത്രം സൃഷ്ടിച്ചു. 2018ല്‍ 96-ാം വയസ്സില്‍ അക്ഷരലക്ഷം പദ്ധതിപ്രകാരം ഒന്നാം റാങ്ക് കരസ്ഥമാക്കി കാര്‍ത്യായനി അമ്മ ദേശീയ പ്രതീകമായി മാറി. മികച്ച പിന്നണിഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നഞ്ചിയമ്മയ്‌ക്ക് സമ്മാനിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരു ഗിരിവര്‍ഗ വനിത എന്ന നിലയില്‍, നഞ്ചിയമ്മ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്, പ്രചോദനമായിട്ടുണ്ട്. ‘പയ്യോളി എക്‌സ്പ്രസ്’ പി.ടി. ഉഷ പിന്നീടുവന്ന തലമുറകളിലെ പെണ്‍കുട്ടികള്‍ക്ക് കായികരംഗം കരിയര്‍ ആയി സ്വീകരിക്കാനും ഇന്ത്യയുടെ യശസു വര്‍ധിപ്പിക്കാനും പ്രചോദനമായി.

ഇന്ത്യന്‍ ഭാഷകളില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ശുപാര്‍ശ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.  ഇന്ത്യന്‍ ഭാഷകളിലൂടെ വിദ്യാഭ്യാസത്തിലേക്കുള്ള  പുനഃക്രമീകരണം സ്വാഗതാര്‍ഹമായ മാറ്റമാണ്. സമീപഭാവിയില്‍ പ്രൊഫഷണല്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള യഥാര്‍ഥ പുസ്തകങ്ങള്‍ മലയാളത്തില്‍ എഴുതപ്പെടുമെന്ന് ഉറപ്പുണ്ട്. യുനെസ്‌കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ രണ്ടെണ്ണം തൃശ്ശൂരും നിലമ്പൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോടു കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്‌ക്ക് അനുസൃതമാണത്.

Tags: അധ്യക്ഷന്‍keralaപ്രസംഗംDraupadi Murmuരാഷ്ട്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.