തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപികയെ ക്രൂരമായി മര്‍ദ്ദിച്ചു. അസിസ്റ്റന്റ് പ്രൊഫ. വി കെ സഞ്ജുവിനാണ് മര്‍ദനമേറ്റത്.പത്ത് മണിക്കൂറോളം 21 അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടു. കൈ പിടിച്ച് വലിച്ചുവെന്നും കഴുത്തിന് പരിക്കേറ്റുവെന്നും അധ്യാപിക വ്യക്തമാക്കി.
ഇന്നലെയാണ് തിരുവനന്തപുരം ലോ കോളെജില്‍ അധ്യാപകരെ മുറിയില്‍ പൂട്ടിയിച്ച് എസ്എഫ്ഐ പ്രതിഷേധം ഉണ്ടാക്കിയത്. 24 എസ്എഫ്ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്ഐഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐ നശിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തു, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ തെളിവുണ്ടെങ്കിലും നടപടി സ്വീകരിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐ ഉയര്‍ത്തിയത്. പ്രതിഷേധത്തില്‍ പുറത്തു നിന്നും ആളുകളുണ്ടായിരുന്നു, 10 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ട് വൈദ്യുതി വിച്ഛേദിച്ചു. ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞിട്ടു പോലും തുറന്നു വിടാന്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐക്കെതിരെ അധ്യാപകര്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: