കല്‍പ്പറ്റ : ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കുന്നതിനായി കളക്ടര്‍ എന്ന നിലയില്‍ സാധിക്കുന്നതെല്ലാം ചെയ്‌തെന്ന് ഡോ. രേണുരാജ്. വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വ്യാഴാഴ്ച രാവിലെ കളക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചു. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തവും വിവാദങ്ങള്‍ക്കുമിടെയാണ് രേണുരാജിനെ എറണാകുളത്തു നിന്നും വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്ഥലം മാറ്റം സ്വാഭാവികമാണ്. ബ്രഹ്‌മപുരം വിഷയത്തില്‍ സാധിക്കുന്നതെല്ലാം ചെയ്തിരുന്നു. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കും ശ്രമം. ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കാകും മുന്‍ഗണന നല്‍കുക. ജനങ്ങളുടെ സഹകരണവും പിന്തുണയും വേണമെന്നും രേണുരാജ് പറഞ്ഞു.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രേണു രാജ്. ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്ക് നേടിയാണ് രേണുരാജ് സിവില്‍ സര്‍വീസ് നേടിയത്. തുടര്‍ന്ന് തൃശൂര്‍, ദേവികുളം സബ് കളക്ടര്‍, അര്‍ബന്‍ അഫേഴ്സ് വകുപ്പ് ഡയറക്ടര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ എന്നീ ചുമതലകളും അവര്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക