തിരുവനന്തപുരം : അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളങ്ങളെ തുടര്‍ന്ന് നിയമസഭ ഇന്ന് പിരിഞ്ഞു. രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷം വാച്ച് ആന്‍ഡ് വാര്‍ഡിനും ഭരണകക്ഷി എംഎല്‍എമാര്‍ക്കും എതിരെ പ്രതിപക്ഷം നടപടി ആവശ്യപ്പെട്ടിരുന്നു. പരിശോധിച്ചു നടപടി എടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. ഇതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.
ബുധനാഴ്ചത്തെ സംഘര്‍ഷം സംഘര്‍ഷം നടക്കാന്‍ പാടില്ലാത്തതായിരുന്നു. നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സഭയില്‍ പറഞ്ഞു. തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്‍ഡ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിലും ഭരണകക്ഷി എംഎല്‍എമാര്‍ക്കും വച്ച് ആന്‍ഡ് വാര്‍ഡിനുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ല എന്ന് വി.ഡി. സതീശന് സഭയില്‍ അറിയിച്ചു. എന്നാല്‍ എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുവിടുന്നുവെന്ന് ഭരണപക്ഷം വിമര്‍ശിച്ചു. സ്പീക്കര്‍ ഇരിക്കുമ്പോള്‍ തന്നെ മുഖം മറച്ചു ബാനര്‍ ഉയര്‍ത്തിയതിനും സഭയിലെ തന്റെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്ത് പോയിട്ടുണ്ട്. സാമാന്തര സഭ ചേര്‍ന്നിട്ടും മൊബൈല്‍ വഴി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടും ഇതുവരെ കടുത്ത നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും മറച്ചുവെക്കുന്നു. താന്‍ സംസാരിക്കുമ്പോള്‍ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും വി.ഡി. സതീശന് വിമര്‍ശിച്ചു. സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കും എതിരെ നടപടി വേണമെന്ന് വിഡി സതീശന് ആവശ്യപ്പെട്ടു.
അതിനിടെ സ്പീക്കര്‍ സഭാ നടപടികളിലേക്ക് വേഗത്തില്‍ കടന്നു. പിന്നീട് ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: