ന്യൂദല്‍ഹി: കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ക്രോഡീകരിക്കാനും ശേഖരിക്കാനും കൈകാര്യം ചെയ്യാനും യുഎസ് ആസ്ഥാനമായ സ്പ്രിങ്ക്ളറിന് അനുമതി നല്‍കിയത് കേന്ദ്രം അറിയാതെ. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്പ്രിങ്ക്ളറിന് കേരള സര്‍ക്കാര്‍ അനുമതി നല്കിയ സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന് അറിവില്ലെന്നും കേരളം ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഒരു സൂചനയും നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ് വഴി 2022 മെയ് 10 വരെ ശേഖരിച്ച ഡാറ്റ, ആരോഗ്യ സേതു ഡാറ്റ ആക്സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍, 2020 അനുസരിച്ച് നശിപ്പിച്ചിട്ടുണ്ട്.
ആരോഗ്യ സേതു ഡാറ്റ ആക്സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍, 2020 ന്റെ വ്യവസ്ഥകള്‍ അനുസരിച്ച്, ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്റെ കോണ്ടാക്റ്റ് ട്രേസിങ് ഫീച്ചര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിച്ച കോണ്ടാക്റ്റ് ട്രേസിങ് ഡാറ്റ പങ്കിടാന്‍ എന്തെങ്കിലും അപേക്ഷകളോ ആവശ്യങ്ങളോ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: