കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി പുതിയ രീതിയില്‍ സ്വര്‍ണ്ണക്കടത്തിന് ശ്രമിച്ച മലപ്പുറത്തെ യുവാവ് പിടിയില്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ അക്ബറിനെയാണ് കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് പിടിച്ചത്.
ഏകദേശം 640 ഗ്രൂം സ്വര്‍ണ്ണം പൂശിയ അടിവസ്ത്രവും പിടിച്ചെടുത്തു. മൂന്ന് അടിവസ്ത്രങ്ങള്‍ ഇയാള്‍ ധരിച്ചിരുന്നു. ഇതില്‍ നടുവിലെ അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം തേച്ചുപിടിപ്പിച്ചിരുന്നു. ഏകദേശം 34 ലക്ഷം രൂപ വിലവരുന്ന 640 ഗ്രാം സ്വര്‍ണ്ണമാണ് ഇദ്ദേഹം അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചിരുന്നത്.
അക്ബറിന്റെ നടത്തം സ്വാഭാവികമല്ലെന്ന നിരീക്ഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അക്ബര്‍ നടക്കുമ്പോള്‍ പാന്‍റ്സ് തുടരെ തുടരെ മുകളിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈയാളെ ദേഹപരിശോധനയ്‌ക്ക് വിധേയമാക്കിയത്.
പരിശോധനയില്‍ മൂന്ന് അടിവസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതില്‍ നടവിലത്തെ വസ്ത്രത്തിലാണ് സ്വര്‍ണ്ണം തേച്ചുപിടിപ്പിച്ചിരുന്നത്. ഏകദേശം 640 ഗ്രാം സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: