തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ചൂടിന് ശമനമാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച മുതല്‍ 17 വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. താപനിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ കിട്ടും.
സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്.40 ഡിഗ്രി സെല്‍ഷ്യസ്. മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമുണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്
അതേസമയം ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം അടക്കം നാല് ജില്ലകളില്‍ രാസമഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രതാ പാലിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രഹ്മപുരത്തെ തീയും പുകയും മൂലം അന്തരീക്ഷത്തില്‍ ഡയോക്സിന്‍ പോലുള്ള വിഷവാതകങ്ങളുടെ അളവ് വളരെ കൂടുതല്‍ ആയിരുന്നു. വായുവിലെ രാസ മലിനീകരണ തോത് വളരെയധികം വര്‍ധിച്ചതിനാല്‍ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസ പദാര്‍ത്ഥങ്ങളുടെ അളവും കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: