തിരുവനന്തപുരം : ലൈഫ് മിഷന് തട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലിക്കും എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസയച്ചു. മാര്‍ച്ച് 16 ന് ഈഡിയുടെ കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യിലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാടിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്നു ദ ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടീസ് കിട്ടിയത് സംബന്ധിച്ചോ ഹാജരാകുന്നതു സംബന്ധിച്ചോ ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യൂസഫലിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. യൂസഫലി തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് സ്വപ്ന ആരോപിച്ചത്. നോര്‍ക്കയില്‍ തന്നെ നിയമിക്കാനുള്ള നീക്കത്തിന് തടയിട്ടത് യൂസഫലിയായിരുന്നു എന്ന് സ്വപ്ന നേരത്തെ സി.എം.രവീന്ദ്രനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: