ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധി വധേരയില്‍ നിന്നും ഒരു വകയ്‌ക്ക് കൊള്ളാത്ത പെയിന്‍റിംഗ് രണ്ട് കോടി രൂപ നല്‍കി യെസ് ബാങ്ക് ഉടമയായിരുന്ന റാണാ കപൂര്‍ വാങ്ങിയത് പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടാന്‍ വേണ്ടിയായിരുന്നു. അന്ന് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സമയത്താണ് ഈ ഇടപാട് നടന്നത്.
ആഗോള കള്ളപ്പണം വെളുപ്പിക്കല്‍ ഏജന്‍സിയായ എഫ് എ ടിഎഫ് ആണ് ഈയിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്ന മി. ആര്‍ എന്ന വ്യക്തി ആരാണെന്ന് പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.
“എന്തും പണത്തിന് വേണ്ടി വിറ്റുതുലയ്‌ക്കുകയാണ് കോണ്‍ഗ്രസ്. ആരാണ് പെയിന്‍റിംഗ് വാങ്ങി പ്രിയങ്ക ഗാന്ധിയ്‌ക്ക് രണ്ട് കോടി കൈക്കൂലി നല്‍കാന്‍ റാണാ കപൂറിനോട് ആവശ്യപ്പെട്ടത്? ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ള മി. ആര്‍ ആരാണ്? ഈ ഇടപാട് പത്മഭൂഷണ്‍ അവര്‍ഡിന് വേണ്ടിയായിരന്നോ? പണമുണ്ടാക്കാന്‍ ഇതുപോലെ എത്ര പത്മ അവാര്‍ഡുകളും പെയിന്‍റിംഗുകളും വിറ്റു?”- അനുരാഗ് താക്കൂര്‍ ചോദിക്കുന്നു.
പ്രിയങ്ക ഗാന്ധി വധേരയിൽ നിന്ന് എംഎഫ് ഹുസൈൻ പെയിന്റിംഗ് രണ്ട് കോടി രൂപയ്‌ക്ക് വാങ്ങാൻ നിർബന്ധിതനായെന്നും വിറ്റുകിട്ടിയ പണം ഗാന്ധി കുടുംബം കോൺഗ്രസിന്റെ ചികിത്സയ്‌ക്കായി ഉപയോഗിച്ചെന്നും റാണാ കപൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞിരുന്നു. . കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസി മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഇത് പറയുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: