തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ റബ്ബര്‍, കയര്‍ തുടങ്ങിയവ മൂല്യ വര്‍ധിത ഉല്പന്നങ്ങളാക്കി രാജ്യാന്തര തലത്തില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് സി എസ് ഐ ആര് ഡയറക്ടര്‍ ജനറലും കേന്ദ്ര ശാസ്ത്ര സെക്രട്ടറിയുമായ ഡോ. എന്‍ കലൈസെല്‍വി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടി തിരുവനന്തപുരം സി എസ് ഐ ആര് എന്‍ ഐ ഐ എസ് ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് അടുത്ത 25 വര്‍ഷം നിര്‍ണായകമാണ്.
ശാസ്ത്ര സാങ്കേതിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ചരിത്രം രചിക്കാന്‍ പോകുന്നത് ഇന്നത്തെ യുവതലമുറയായിരിക്കുമെന്ന് ശ്രീമതി എന്‍ കലൈസെല്‍വി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരിലും ശാസ്ത്ര മേഖലയുടെ ഗുണഫലങ്ങള്‍ എത്തിചേരണം. ആഗോള മാതൃകയായി സി എസ് ഐ ആര് ഇന്ത്യ മാറണം. ബയോമെഡിക്കല്‍ മാലിന്യ സംസ്കരണം പോലെ കാലത്തിനനുസരിച്ചുള്ള പുതിയ ആശയങ്ങള്‍ കൊണ്ട് വരാന്‍ സി എസ് ഐ ആര് ശ്രമിക്കണമെന്നും എന്‍. കലൈസെല്‍വി പറഞ്ഞു.
നിസ്റ്റ് തിരുവനന്തപുരം കേന്ദ്രം വികസിപ്പിച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മൂന്ന് പദ്ധതികളുടെ രേഖകള്‍ വിവിധ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചടങ്ങില്‍ കൈമാറി. സിഎസ്ഐആര്‍ എന്‍ഐഐ എസ് ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്മാന് പ്രൊഫ. ജാവേദ് ഇക്ബാല്‍, സി എസ് ഐ ആര് എന്‍ ഐ ഐ എസ് ടി തിരുവനന്തപുരം ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കാര്‍ഷിക, പരിസ്ഥിതി, പ്രതിരോധ മേഖലക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയ സെമിനാറുകളും എന്‍ ഐ ഐ എസ് ടി വികസിപ്പിച്ച സാങ്കേതിക വിദ്യാധിഷ്ഠിതവും സാമൂഹിക പ്രസക്തിയുള്ളതുമായ സംരംഭങ്ങളുടെ പ്രദര്‍ശനവും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. സി എസ് ഐ ആറിന്റെ രാജ്യത്തെ 37 ലാബുകളിലാണ് ഒരാഴ്ചത്തെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: