ന്യൂദല്‍ഹി : 14 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ വീണ്ടും ഓസ്‌കാര്‍ പുരസ്‌കാരം വന്നെത്തിയതില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌കാര്‍ നേട്ടത്തില്‍ ഇന്ത്യ ആനന്ദം കൊള്ളുകയും അഭിമാനിക്കുകയുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.
രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഇത്തവണ ഇന്ത്യയിലേക്ക് എത്തിയത്. ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ‘ദ എലഫന്റ് വിസ്പറേഴ്‌സും’, ഒറിജിനല്‍ സോങ് വിഭാഗത്തില്‍ എസ്.എസ്. രാജമൗലി സംവിധാനം നിര്‍വഹിച്ച ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനത്തിനുമാണ് ഓസ്‌കര്‍ നേടിയത്.
ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. കാലങ്ങള്‍ കഴിഞ്ഞാലും ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഗാനമായിരിക്കും അത്. ആര്‍ആര്‍ആര്‍-ന്റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നു.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’. അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓസ്‌കാറിന്റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: