ലോസ് ഏന്ജല്സ്: തൊണ്ണൂറ്റിയഞ്ചാമത് ഓസ്കറില് മികച്ച ചിത്രമായി ഡാനിയല്‍സ് സംവിധാനം ചെയ്ത എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷിനര്‍ട്ട് എന്നിവരാണു ബെസ്റ്റ് ഡയറക്ടേഴ്സ്. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടനും, എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനു മിഷേല്‍ യോ മികച്ച നടിയുമായി.
ഓസ്കര് പുരസ്കാര വേദിയില്‍ ഇന്ത്യക്ക് ഇരട്ടി സന്തോഷവും അഭിമാനവും ആണ് സമ്മാനിച്ചത്. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദ എലഫന്റ് വിസ്പറേഴ്സും, ബെസ്റ്റ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനവും പുരസ്കാരം നേടി.
ഓസ്കര് പുരസ്കാര പട്ടിക
മികച്ച അനിമേറ്റഡ് സിനിമ -പിനാച്ചിയോ (ഗുലെര്‍മോ ഡെല്‍ ടോറോ)
മികച്ച സഹനടി -ജാമീലി കാര്‍ട്ടിസ് ( എവരിത്തിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് )
മികച്ച സഹനടന്‍ -കേ ഹൈ ക്യുവാന് ( എവരിത്തിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് )
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ -നവാല്‍നി
മികച്ച ഛായാഗ്രഹണം – ജയിംസ് ഫ്രെണ്ട് ( ഓള് ക്വൈറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് )
മികച്ച മേക്കപ്പ് & ഹെയര്‍ സ്റ്റൈല്‍ – അഡ്രിയന്‍ മൊറോട്ട് ( ദ വെയില് )
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ – റൂത്ത് കാര്‍ട്ടര്‍ ( ബ്ലാക്ക് പാന്തര്‍ )
മികച്ച വിദേശഭാഷാ ചിത്രം- ഓള് ക്വൈറ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട്
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം – ദ എലഫെന്റ് വിസ്പറേഴ്സ് ( കാര്‍ത്തികി ഗോണ്‍സാല്‍വസ് )
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ദ ബോയ്, ദ മോള്, ദ ഫോക്സ് ആന്‍ഡ് ദ ഹോഴ്സ്
മികച്ച ഒറിജിനല്‍ സ്കോര്‍ – വോക്കര്‍ ബെര്‍ട്ടല്‍മാന്‍ ( ഓള് ക്വൈറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് )
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – ഓള് ക്വൈറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
മികച്ച വിഷ്വല്‍ ഇഫക്റ്റ്സ് – അവതാര്‍: ദ വേ ഓഫ് വാട്ടര്‍
മികച്ച ഒറിജിനല്‍ സ്ക്രീന്‍പ്ലേ – എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് ( ഡാനിയല്‍സ് )
മികച്ച അവലംബിത തിരക്കഥ – വുമണ്‍ ടോക്കിങ് ( സാറാ പോലി)
മികച്ച സൗണ്ട് ടോപ് ഗണ്‍- മാവെറിക്
മികച്ച ഒറിജിനല്‍ സോങ് -ആര്‍ആര്‍ആര്‍ ( നാട്ടു നാട്ടു )
മികച്ച എഡിറ്റിങ് – എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ്
മികച്ച സംവിധായകന് -ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷിനര്‍ട്ട് ( എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് )
മികച്ച നടന് -ബ്രണ്ടന്‍ ഫ്രേസര്‍ ( ദ വെയില് )
മികച്ച നടി മിഷേല്‍ യോ- ( എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് )
മികച്ച സിനിമ -എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: