കൊച്ചി : ബ്രഹ്മപുരത്തു നിന്നുള്ള പുകയും മാലിന്യ പ്രശ്നങ്ങളും മൂലം പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കാണ് അവധി.
വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍ , ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. ബ്രഹ്മപുരത്തുനിന്നുള്ള പുക കുറഞ്ഞെങ്കിലും ആരോഗ്യപരമായ മുന്‍കരുതലുകളെ തുടര്‍ന്നാണ് മൂന്ന് ദിവസത്തേയ്ക്ക് കളക്ടര്‍ നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: