Categories: Kasargod

ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിച്ചു; സംഭവം കാസര്‍കോട് പുല്ലൊടിയില്‍, കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പൊയ്‌നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തിന് പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്.

Published by

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാസര്‍കോട് പുല്ലൊടിയില്‍ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. 

വേണുഗോപാലിന്റെ കാറാണ് കത്തിയത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. പൊയ്‌നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തിന് പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. പുക ഉയരുന്നത് കണ്ട ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts