ഭാരതമെന്ന പുണ്യഭൂമിയെ ഇന്ത്യ ആക്കി തീര്‍ത്ത കൂട്ടരാണ് നെഹ്രു കുടുംബം. അതിന്റെ ഒരു പിന്മുറക്കാരന്‍ ലോകം ചുറ്റി നടന്ന് ഇന്ത്യയെ അപമാനിക്കുന്ന തിരക്കിലാണ്. ഈ ദേഹം കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന്‍ ആയിരുന്നു കുറെ കാലം. അന്നു നടന്ന ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് പച്ച തൊട്ടില്ല. തന്റെ കഴിവില്ലായ്മ മനസ്സിലാക്കിയ പുമാന്‍ ആ പദവി സ്വയം ഒഴിഞ്ഞു. കുറെ കാലം കോണ്‍ഗ്രസ് ചന്ത പിള്ളേരെപ്പോലെ നാഥനില്ലാതെ കഴിഞ്ഞു.
പാര്‍ട്ടി പ്രസിഡന്റാകാന്‍ യോഗ്യതയില്ലാത്തവനെ അവര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചു. അന്നുമുതല്‍ പപ്പുമോന്‍ മദ്യം കഴിച്ച മര്‍ക്കടന്റെ പ്രതിരൂപമായി. മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന് മോനോനില തെറ്റി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച പല ഇടങ്ങളിലും പല വേഷം കെട്ടിയാടി. ഭസ്മ ചന്ദന സിന്ദൂര ലേപനങ്ങള്‍ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ടു. പാളതാറുടുത്തു. സന്യാസി വേഷം കെട്ടി. ജോഡോ യാത്രയെന്ന പ്രഹസനത്തിന്റെ അന്ത്യമായപ്പോഴേക്കും താടി വളര്‍ത്തി. അതിലെന്തോ ചായമടിച്ചു കത്തിവേഷമായി ചുറ്റി നടന്നു. ഒന്നും ക്ലച്ചു പിടിച്ചില്ല.
കാളിദാസന്റെ കഥ ഓര്‍മിപ്പിക്കുന്നതാണ് പപ്പു ചരിതം. വലിയ ജ്ഞാനി എന്നഹങ്കരിച്ച ഒരു സ്ത്രീയെ അന്നത്തെ ഏറ്റവും വലിയ പൊട്ടനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു ചില കുബുധികള്‍. അങ്ങനെയുള്ള ഒരുത്തനെ തേടിയുള്ള യാത്രയില്‍ ഇരിക്കുന്ന ശിഖരം മുറിക്കുന്ന ഒരു പമ്പര വിഡ്ഢിയെ കണ്ടു. അവനെ വേഷം കെട്ടിച്ച് മഹാ പണ്ഡിതനെന്നമട്ടില്‍ അവരുടെ മുന്നില്‍ നിര്‍ത്തി. അവര്‍ക്കയാളെ ഭര്‍ത്താവായി സ്വീകരിക്കേണ്ടതായി വന്നു. എന്നാല്‍ അന്നു രാത്രി തന്നെ തനിക്ക് പറ്റിയ മണ്ടത്തരം അവര്‍ മനസ്സിലാക്കി. ഭര്‍ത്താവിനെ ചവിട്ടി പുറത്താക്കി.
രാത്രിയില്‍ അയാളൊരു ദേവീക്ഷേത്രത്തില്‍ ചെന്നു. ആ സമയം അവിടെ ദേവീ ചൈതന്യം ഉണ്ടായിരുന്നില്ല. അയാള്‍ ശ്രീകോവിലില്‍ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ദേവി വന്നു. വാതില്‍ അടച്ചിരിക്കുന്നത് കണ്ട ദേവി ചോദിച്ചു അകത്താര്.
അകത്തു നിന്ന് മറു ചോദ്യം വന്നു: പുറത്താര്.
പുറത്തു കാളി.
അകത്തു ദാസന്‍.
നിനക്കെന്തുവേണം.
വിദ്യ വേണം
നാക്കുനീട്ടാന്‍ പറഞ്ഞു ദേവി. അകത്തുള്ളവന്‍ പുറത്തേക്കു നീട്ടിയ നാവില്‍ ദേവി ഹരി ശ്രീ ഗണപതായെ നമഃ എന്നെഴുതി. അപ്പോള്‍ മുതല്‍ ദാസനെന്നു സ്വയം വിശേഷിപ്പിച്ച പൊട്ടന്‍ മഹാ മനീഷി ആയി, കാളിദാസന്‍ എന്നറിയപ്പെടുകയും ചെയ്തു.
ഈ പൊട്ടനെ ഓര്‍മിപ്പിക്കുന്നതാണ് പപ്പുമോന്റെ രാജ്യന്തര വിടുവായത്തം. രാജ്യത്തിനു അപമാനം ആണെന്നതിനേക്കാള്‍ സ്വയം നാറുക ആണെന്നയാള്‍ അറിയുന്നില്ല. ‘തൂറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും’ എന്നതാണിന്നു കൊണ്‍ഗ്രസ്സിന്റെ അവസ്ഥ. അതവര്‍ക്കും മനസ്സിലാവുന്നില്ല. പൊട്ടത്തരങ്ങള്‍ മാത്രം മുളയ്‌ക്കുന്ന പൊട്ടന്റെ നാവില്‍ ദേശീതയുടെ ഹരിശ്രീ കുറിക്കുവാന്‍ യോഗ്യതയുള്ള ഒരാളും ഇന്നാപ്പാര്‍ട്ടിയില്‍ ഇല്ല. മാത്രവുമല്ല, അതിനുള്ള യോഗ്യത ആ നാവിന്നുമില്ല. കാരണം അയാള്‍ അര്‍ദ്ധ ഭാരതീയനാണ്. ഒരു പകുതി ഭാരതീയന്‍, മറുപകുതി ഇറ്റാലിയന്‍.
കുറച്ചു നാള്‍ മുമ്പ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ മുമ്പില്‍ ഇളകിയാടി. ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നമായിരുന്നു ചോദ്യം. പപ്പു പറഞ്ഞു: ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് സൈനികരെ അയക്കുകയെന്ന മണ്ടത്തരം മോഡിയല്ലാതെ ആരും ചെയ്യില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവരെ അയച്ചാല്‍ അതിര്‍ത്തി ലംഘിക്കാന്‍ ചൈനയുടെ മുട്ട് വിറക്കും. ഇതുപോലുള്ള പൊട്ടത്തരങ്ങള്‍ വിളിച്ചു കൂവാന്‍ മറ്റൊരുപൊട്ടന്‍ ഈ ഇന്ത്യാരാജ്യത്തില്‍ ഇല്ല
പപ്പു, പ്രിയങ്ക, സോണിയ മുതല്‍പ്പേര്‍ ചെയ്യാത്ത ഒരു വലിയ നന്ദി കേടുണ്ട്. ഇക്കൂട്ടര്‍ അച്ഛന്‍, അമ്മൂമ്മ, മുത്തച്ഛന്‍, ഇവര്‍ക്കൊരു ബന്ധവുമില്ലാത്ത ഗാന്ധി എന്നിവരുടെ സമാധിയില്‍ പോകും. പുഷ്പ ചക്രം സമര്‍പ്പിക്കും, പൂക്കള്‍ വാരിയെറിയും. എന്നാല്‍ അച്ഛന്റെ അച്ഛനായ ഫിറോസ് ഗണ്ടി (ഫിറോസ് മുഹമ്മദ് എന്നുചിലര്‍) യുടെ മൃതദേഹം അടക്കിയത് എവിടെയാണെന്ന് ഇവര്‍ക്കറിയാമെന്ന് തോന്നുന്നില്ല. അറിയാമെങ്കില്‍ ആരെങ്കിലും എപ്പോഴെങ്കിലും ഒന്നു പോവാതിരിക്കുമോ! അദ്ദേഹത്തിന്റെ ഭാര്യ എന്നവകാശപ്പെടുന്ന ഇന്ദിരാഗാന്ധിയെങ്കിലും അങ്ങനെ ചെയ്യേണ്ടതല്ലേ. അതും പോട്ടെ, ഭര്‍ത്താവിനോട് സ്‌നേഹവും, ഭര്‍ത്താവെന്നതില്‍ അഭിമാനവും ഉണ്ടെങ്കില്‍ പേരിനോടൊപ്പം അദ്ദേഹത്തിന്റെ പേരല്ലേ ചേര്‍ക്കേണ്ടിയിരുന്നത്. സ്വന്തം അച്ഛന്റെ പേരായ നെഹ്രു എന്നെങ്കിലും ആകാമായിരുന്നു.
കേംബ്രിഡ്ജ് സര്‍വകലാശാല. നളന്ദ, താക്ഷശില, എന്നപോലെ ചിര പരിചിതം ആണ് ആ വാക്ക്. വളരെ അധികം മഹാന്മാരെ സൃഷ്ടിച്ച മഹാ സ്ഥാപനം. പപ്പുവിനെപ്പോലുള്ള ഒരാളെ വിളിച്ചു വേദി കൊടുത്തതോടെ അത് അന്തസ്സില്ലാത്ത സ്ഥാപനമായി തലകുത്തി വീണു. പിണറായി വിജയന്‍ ബനാറസ് സര്‍വകലാശാലയില്‍ പ്രസംഗിച്ചു എന്നാല്‍ നാണക്കേട് ആ സ്ഥാപനത്തിനാണ്. ഇന്ത്യ എന്നൊരു രാഷ്‌ട്രം ഉണ്ടെന്നു ലോകം അറിയാന്‍ തുടങ്ങിയത് 2014 മുതലാണ്. ഇന്ത്യക്കൊരു പ്രധാനമന്ത്രി ഉണ്ടായത് അന്നു മുതലാണ്. ലോകം മുഴുവന്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കു കാതോര്‍ക്കുന്നു. പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു മോദി ഞങ്ങളുടെ നേതാവ് ആയിരുന്നെങ്കില്‍. നെഹ്രു ഉണ്ടാക്കി പാക്കിസ്ഥാന് കൊടുത്ത പാക്ക് അധീന കശ്മീര്‍ ഇന്ത്യയൊട് ചേരാന്‍ ആഗ്രഹിക്കുന്നു. ദേശത്തും വിദേശത്തും ഒന്നേ കേള്‍ക്കാനുള്ളു, മോദി, മോദി. ഇന്ത്യയിലെ കോണ്‍ കമ്മ്യുണിസ്റ്റ് ദേശാദ്രോഹി വര്‍ഗം ചന്ദ്രനെനോക്കി ഓരിയിടുന്ന സാരമേയങ്ങള്‍. കുറുക്കന്‍ ഓരിയിട്ടാല്‍ സിംഹം പുല്ലു വിലയല്ലേ കല്പിക്കു.
പപ്പു വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ചുക്കും ചെയ്യാനാവില്ല. അയാള്‍ ഇന്ത്യക്ക് അപമാനമാണെന്ന് ലോകം മുഴുവന്‍ അറിയാം. അവര്‍ ഈ അര്‍ദ്ധ ഭാരതീയനെ അറിയുന്നത് സിംഹള പട്ടാളക്കാരന്റെ തല്ലുകൊണ്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകന്‍ എന്നായിരിക്കും. മുടിയനായ ഈ പുത്രനെ നന്നാക്കാന്‍ ശ്രമിച്ചാല്‍ നമ്മളും മുടിയും. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കു വിടാം. പുകഞ്ഞ കൊള്ളി പുറത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക