കൊച്ചി : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്കുന്നവര്ക്കാണ് പാരിതോഷികം നല്‍കാമെന്ന് എന്‍ഐഎ അറിയിച്ചത്.
2010 ല്‍ ആണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടുന്നത്. സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാംപ്രതിയായ സവാദ് ഒളിവില്‍ പോയതാണ്. 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 13 വര്‍ഷത്തോളം ആയിട്ടും പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിപ്പോള്‍ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: