ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളി സാഹിത്യകാരന്‍ സി.രാധാകൃഷ്ണന് തോല്‍വി. ദല്‍ഹി സര്‍വകലാശാലാ ഹിന്ദി വിഭാഗം മേധാവി കുമുദ് ശര്‍മയും വിജയിച്ചു. ഒരു വോട്ടിനാണ് ജയം.
മുന്‍ വൈസ് പ്രസിഡന്റ് മാധവ് കൗശിക് പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 92 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കര്‍ണാടക സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി. വെങ്കിടേശ ആയിരുന്നു മത്സരിച്ചത്.
മാധവ് കൗശികിനെ പ്രസിഡന്റും എഴുത്തുകാരന്‍ സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാന്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യവുമയാണ് സാഹിത്യകാര്‍ പാനല്‍ മുന്നോട്ടുവച്ചത്. 24 അംഗ നിര്‍വാഹക സമിതി അംഗങ്ങളേയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മത്സരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: