തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങള്‍ക്കു പഞ്ചായത്തംഗത്തിന്റെ ഭീഷണി. നെടുമങ്ങാട് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തണമെന്നാണ് ഭീഷണി. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എ.എസ്.ഷീജയുടെ ഭീഷണി സന്ദേശം പുറത്തായി. ഞായറാഴ്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്.
മന്ത്രി ജി.ആര്.അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ്. ”പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആര്.അനില്‍ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാര്‍ഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തില്‍ എത്തിച്ചേരുക. വരാത്തവരില്‍നിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’ഭീഷണി സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: